നാടകകൃത്ത്, സംവിധായകന്‍, സംഘാടകന്‍, ഗവേഷകന്‍.
ഭാഷയിലെ പ്രഥമ നാടകവിജ്ഞാനകോശം, പ്രഥമ ചലച്ചിത്രവിജ്ഞാനിക എന്നീ ബൃഹദ്കൃതികള്‍ ഉള്‍പ്പടെ നാടക-ചലച്ചിത്രസംബന്ധിയായ വിവിധ കൃതികളുടെ കര്‍ത്താവ്.
പുലരിയിലെപൂത്തിരി (കാവ്യസമാഹാരം-1988), നാടകസാഹിത്യം ഒരു തിരനോട്ടം (പഠനം-1990), രംഗവേദി (പഠനം-1992), മലയാള നാടകകാരന്മാര്‍ (പഠനം-1995), അഭിനയകല ഒരു പ്രയോഗപഠനം (പഠനം-2001), സിദ്ധാര്‍ഥ (കുട്ടികളുടെനാടകം -2003), വിശ്വനാടകകഥകള്‍ (പഠനം-2006), നാടകവിജ്ഞാനകോശം (ഭാഷയിലെ പ്രഥമ നാടക വിജ്ഞാനകോശം -2006), അഭിനയകല (പഠനം-2007), ചലച്ചിത്രവിജ്ഞാനിക (2008) Siddartha (Children’s Play -English & Malayalam-2008 ) തിരക്കഥാരചന(2014), ചലച്ചിത്രസംവിധാനം (2014), നാടകപ്രതിഭകള്‍(2014), മത്സരയിനകലാരൂപങ്ങള്‍, ഓര്‍മിക്കപ്പെടേണ്ട തീയതികള്‍ വ്യക്തികള്‍, 151 ഔഷധസസ്യങ്ങള്‍ ചിത്രങ്ങളും പ്രയോഗരീതികളും  എന്നിവയാണ് പ്രധാന കൃതികള്‍. ചവിട്ട്‌നാടകവിജ്ഞാനകോശം, പശ്ചിമപ്പാട്ട്പ്രസ്ഥാനം, ചവിട്ട്‌നാടകം സംഗീതവും സാഹിത്യവും  തുടങ്ങിയ കൃതികളുടെ രചനാസഹായിയായി പ്രവര്‍ത്തിച്ചു.
    മഹാകവി ഭാസന്റെ മധ്യമവ്യായോഗം, കര്‍ണഭാരം, ശൂദ്രകന്റെ മൃച്ഛകടികം, വില്യം ഷേക്‌സ്പിയറുടെ ഹാംലറ്റ്, ടെമ്പസ്റ്റ്, സോഫോക്ലിസിന്റെ ഈഡിപ്പസ്‌രാജാവ്, ഉറൂബിന്റെ പടച്ചോന്റെ ചോറ് എന്നീ കൃതികള്‍ നാടകരൂപത്തിലും ചലച്ചിത്രരൂപത്തിലും സംവിധാനം ചെയ്ത് അവതരിപ്പിച്ചു.
    ഭാരത സര്‍ക്കാരിന്റെ സോംഗ് ആന്റ് ഡ്രാമാ ഡിവിഷനുവേണ്ടി വിവിധ നാടകങ്ങള്‍ സംവിധാനം ചെയ്ത് ഭാരതത്തിലുടനീളം അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനുവേണ്ടി തൗര്യത്രികം എന്ന നാട്യശില്പം സംവിധാനം ചെയ്ത് ഹരിദ്വാറിലെ കുംഭമേള, മുംബെയിലും കണ്ണൂരിലും നടന്ന ദേശീയകലോത്സവങ്ങള്‍ എന്നിവയില്‍ അവതരിപ്പിച്ചു.
     1980-ല്‍ ആലപ്പുഴ കേന്ദ്രമായി വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ & ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പഠനകേന്ദ്രം ആരംഭിച്ച് നാടക-ചലച്ചിത്ര രംഗങ്ങളില്‍ ആയിരത്തിലേറെ പഠനപരിപാടികള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്കി.     ിദ്ധാര്‍ഥ എന്ന കുട്ടികളുടെ നാടകം പാഠപുസ്തകമായിട്ടുണ്ട്. ലണ്ടനില്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിതാവായി. കേരളസര്‍ക്കാര്‍ കലാവിഭാഗം സാങ്കേതിക ഉപദേശകസമിതി അംഗമായി പ്രവര്‍ത്തിച്ചിരുന്നു.ഭാരതസര്‍ക്കാര്‍ നെഹൃയുവകേന്ദ്ര, മാനവശേഷി വികസന മന്ത്രാലയം, കേരള സംഗീത നാടക അക്കാദമി, സംസ്ഥാനയുവജനക്ഷേമബോര്‍ഡ്,  ചിക്കൂസ് കളിയരങ്ങ്, മട്ടാഞ്ചേരിയില്‍ കലാക്ഷേത്രം, യുവകലാസാഹിതി  എന്നിവയുടെ  പുരസ്‌കാരങ്ങളും നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഇംഗ്ലണ്ടിലെ കേമ്പ്രിഡ്ജ് ബയോഗ്രഫിക്കല്‍ സെന്ററിന്റെ റ്റ്വന്റിഫസ്റ്റ് സെഞ്ച്വറി അവാര്‍ഡും  ലഭിച്ചിട്ടുണ്ട്.
        സംസ്ഥാന സ്‌കൂള്‍കലോത്സവം, സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം എന്നിവയില്‍ ഒട്ടേറെത്തവണ ജൂറി അംഗമായിട്ടുണ്ട്.
        മാതുശ്രീധരന്റേയും ഭാനുമതിയുടേയും പുത്രന്‍. ഭാര്യ രേവമ്മ. മക്കള്‍: മഹേഷ്, അഭിലാഷ്. ആലപ്പുഴ സ്വദേശി. ജനനം 8-2-1954-ല്‍.
    വിലാസം : ഡയറക്ടര്‍, വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്റ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ആലപ്പുഴ-6. ഫോണ്‍.9495440501.

ryaadbhaargavan@gmail.com , www.aryaadbhaargavan.blogspot.com , www.aryaadbhaargavan/facebook.com.