കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

ജനനം: 1915 സെപ്തംബറില്‍ തെക്കേ മലബാറില്‍

മാതാപിതാക്കള്‍: ശ്രീദേവി അമ്മയും പനങ്ങാട്ട് ഗോവിന്ദമേനോനും

മലയാളം എട്ടാംതരം വരെ പഠിച്ചു. പിന്നീട് വീട്ടിലിരുന്ന് സംഗീതവും സംസ്‌കൃതവും പഠിച്ചു. ഈ കാലത്ത് ചെറുകഥയും കവിതയും ലഘുനാടകവും പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1937 ല്‍ കലാമണ്ഡലത്തില്‍ നൃത്ത വിദ്യാര്‍ത്ഥിനിയായി ചേര്‍ന്നു. 1938 ല്‍ മഹാകവി വള്ളത്തോള്‍ കവയിത്രി എന്ന ബഹുമതി പട്ടം നല്‍കി അനുഗ്രഹിച്ചു. കലാമണ്ഡലം കൃഷ്ണന്‍നായര്‍, വാഴേങ്കട കുഞ്ചുനായര്‍, പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ തുടങ്ങിയവരുടെ വത്സലശിഷ്യ. 1940 ല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുമായുള്ള വിവാഹം വളരെ രഹസ്യമായി
ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ മഠത്തില്‍ വച്ചു നടന്നു. ഗുരു ഗോപിനാഥിന്റെ ചിത്രോദയ നര്‍ത്തകലാലയത്തില്‍ ഔദ്യോഗിക ജീവിതമാരംഭിച്ചു. 1952-53 ല്‍ ആലുവയില്‍ കേരള കലാലയം സ്ഥാപിച്ചു. കേന്ദ്ര എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫെല്ലോഷിപ്പോടെ മോഹിനിയാട്ടത്തെക്കുറിച്ചു ഗവേഷണം നടത്തി. 1999 മെയ് 12 ന് തൃപ്പൂണിത്തുറയില്‍ വച്ച്
അന്തരിച്ചു.

കൃതി

മോഹിനിയാട്ടം: ചരിത്രവും ആട്ടപ്രകാരവും

അവാര്‍ഡുകള്‍

1972 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ നിന്നു ഫെല്ലോഷിപ്പ്
കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്
കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ്
1974 ല്‍ തന്നെ കേന്ദ്രസംഗീത നാടക അക്കാദമിയില്‍ നിന്നു ഗുരു സ്ഥാനം
1980 ല്‍ കലാമണ്ഡലത്തിന്റെ കീര്‍ത്തി ശംഖ്
1986 ല്‍ കലാമണ്ഡലത്തിന്റെ ഫെല്ലോഷിപ്പ്