ജനനം തിരുവനന്തപുരത്ത് ശ്രീകാര്യം വില്ലേജില്‍ കരിയം കരിയത്തുവീട്ടില്‍ 1934 മേയ് 6ന്. അച്ഛന്‍: എന്‍. ശിവശങ്കരപ്പിള്ള, അമ്മ: രാധമ്മപ്പിള്ള. ഭൗതികശാസ്ത്രത്തില്‍ ബിരുദവും ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദവും ലാ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി. പാരാസൈക്കോളജിയില്‍ സ്‌പെഷ്യലൈസേഷന്‍. 1956ല്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു. 1963ല്‍ ഗസറ്റഡ് റാങ്ക് ലഭിച്ചു. അക്കൗണ്ട്‌സ് ഓഫീസറായി 1989ല്‍ വിരമിച്ചു. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ അസ്‌ട്രോജിക്കല്‍ സയന്‍സ് ആന്റ് ഒക്കള്‍ട്ട് സ്റ്റഡീസില്‍നിന്ന് ജ്യോതിഷത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. വിഷയം-അനപത്യത. വിലാസം:പ്രിയ, വി.എച്ച് 273, ഈസ്റ്റ് പട്ടം, തിരുവനന്തപുരം

കൃതികള്‍

താംബൂല ജ്യോതിഷം
ദേവപ്രശ്‌നാമൃതം (ഒന്നാംഭാഗം)
ദേവപ്രശ്‌നാമൃതം (രണ്ടാം ഭാഗം0
രാഗാദിരോഗാന്‍
ഋഭു ഗീത (വ്യാഖ്യാനം)

പുരസ്‌കാരം

വിശ്വജ്യോതിഷ സമ്രാട്ട് (ഡല്‍ഹി വിശ്വജ്യോതിഷ പീഠം)