ഉത്തരാധുനിക കവിയാണ് കെ.ആര്‍. ടോണി. 1964ല്‍ ജനിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് 1984ല്‍ ബോട്ടണിയില്‍ ബിരുദമെടുത്തു. കേരളവര്‍മ്മ കോളേജില്‍നിന്ന് എം.എ.മലയാളം റാങ്കോടെ പാസ്സായതിനു ശേഷം 1988ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.ഫില്‍ ബിരുദം നേടി.

കൃതികള്‍

    ദൈവപ്പാതി
    അന്ധകാണ്ഡം
    പോരെഴുത്ത്
    ഓ നിഷാദ
    പ്ലമേനമ്മായി

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2013)
    വി.ടി. കുമാരന്‍ പുരസ്‌കാരം ( 2014)  പ്ലമേനമ്മായി
    എ. അയ്യപ്പന്‍ പുരസ്‌കാരം (2014)  പ്ലമേനമ്മായി