ജനനം 1914 ഒക്ടോബര്‍ 24 ന്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ ഡിഗ്രി നേടി. 1940 ല്‍ സിംഗപ്പൂരിലേക്ക് പോയി. അവിടെ മെഡിക്കല്‍ പ്രാക്ടീസ് ആരംഭിച്ചു. 1943 ല്‍ ഐ.എന്‍.എയുടെ ഭാഗമായി റാണി ഝാന്‍സി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്തു. നേതാജി ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രുപീകരിച്ചു. 1945 ല്‍ ബ്രിട്ടീഷ് പട്ടാളം തടവുകാരിയാക്കി. 1946 ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. 1998 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മഭൂഷണ്‍ നല്കി ആദരിച്ചു. 'ഓര്‍മ്മക്കുറിപ്പുകള്‍' ആണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതി. ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കാലഘട്ടത്തെ സ്ത്രീയുടെ രാഷ്ട്രീയ പ്രവൃത്തിപഥത്തിലൂടെ അടയാളപ്പെടുത്തുകയാണ് ഓര്‍മ്മക്കുറിപ്പുകളില്‍.

കൃതി

'ഓര്‍മ്മക്കുറിപ്പുകള്‍' (സ്മരണ). തിരുവനന്തപുരം: വിമന്‍സ് ഇംപ്രിന്റ്, 2005.