ഗിരിജാകുമാരി ഡോ. എസ്. (ഡോ. എസ്. ഗിരിജാകുമാരി)

    ജനനം കൊല്ലം ജില്ലയിലെ ചിതറയില്‍. ചിതറ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, എസ്.എന്‍. ഹൈസ്‌കൂള്‍, എന്‍.എസ്.എസ്. കോളേജ് നിലമേല്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്. കേരള സര്‍വ്വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്ററില്‍ നിന്നു റാങ്കോടെ സുവോളജിയില്‍ എം.എസ്‌സി.യും എം. ഫില്ലും പാസ്സായി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ പാരിസ്ഥിതികാവസ്ഥയെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് പി.എച്ച് ഡി. ലഭിച്ചു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് സുവോളജി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍. ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും എഴുതുന്നു.

കൃതി
'അപ്രത്യക്ഷമാകുന്ന തടാകങ്ങള്‍'. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2011.