ജനനം 1954 ജനുവരി 17 ന് തിരുവനന്തപുരത്ത്. യഥാര്‍ത്ഥപേര് ബി. ചന്ദ്രിക. വി. ഭാസ്‌ക്കരന്‍ നായരുടെയും തങ്കത്തിന്റെയും മകള്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ., പി.എച്ച്ഡി. ബിരുദങ്ങള്‍. സാഹിത്യ അക്കാഡമിയുടെ മധ്യകാല ഭാരതീയ സാഹിത്യത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും, ഓള്‍സെയിന്റ്‌സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയുമായിരുന്നു. ബ്രിട്ടീഷ് കൗണ്‍സില്‍ വിസിറ്റര്‍ഷിപ്പില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ശ്രീലങ്ക, സിംഗപ്പൂര്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളും ആംസ്റ്റര്‍ഡാമും സന്ദര്‍ശിച്ചു. ലണ്ടനിലെ കോമണ്‍വെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശതാബ്ദി സെമിനാറിലും ആസ്‌ത്രേലിയയിലെ ലോക സ്ത്രീ നാടക സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. നിരവധി ഗവേഷണ ലേഖനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവര്‍ത്തനങ്ങളും ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്.

കൃതികള്‍

'ആര്യാവര്‍ത്തനം' (1995)
'ദേവീഗ്രാമം' (1997)
'റെയ്ന്‍ ഡിയര്‍' (1998)
'ദൈവം സ്വര്‍ഗ്ഗത്തില്‍' (2000)
'ബോണ്‍സായ്'
'മറുകൂട്ടിലെ പക്ഷി'
'ജ്യോതിവിശ്വനാഥിന്റെ കഥ'
'അന്നയുടെ അത്താഴവിരുന്ന്' (2006)
 'സ്വയം സ്വന്തം' (1999)
'തട്ടാരക്കുടിയിലെ വിഗ്രഹങ്ങള്‍' (2002)
'വേതാള കഥകള്‍' (2000)
'പേരില്ലാ പ്രശ്‌നങ്ങള്‍'
'ഇവിടെ എനിക്ക് സുഖമാണ്' (2001)

പുരസ്‌കാരം

'ആര്യാവര്‍ത്തനം' 1995 ലെ തോപ്പില്‍ രവി അവാര്‍ഡ്
'അഞ്ചാമന്റെ വരവ്' എന്ന കഥയ്ക്ക് 1997 ല്‍ വി. പി. ശിവകുമാര്‍ അവാര്‍ഡ്
മികച്ച മലയാള കഥയ്ക്കുള്ള ന്യൂഡല്‍ഹിയിലെ കഥാ അവാര്‍ഡ് (1996)
'റെയ്ന്‍ഡിയര്‍'ന് ഓടക്കുഴല്‍ അവാര്‍ഡ്
കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്-ഓടക്കുഴല്‍
പ്രഗത്ഭ കോളേജ് അധ്യാപികയ്ക്കുള്ള സെയ്ന്റ് ബര്‍ക്ക്മാന്‍സ് അവാര്‍ഡ്
മികച്ച വിവര്‍ത്തകയ്ക്കുള്ള 1996 ലെ കഥാ അവാര്‍ഡ് 'അഞ്ചാമന്റെ വരവ'ിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്.