2013ലെ അമൃതകീര്‍ത്തി സംസ്ഥാനതല പുരസ്‌കാരം ലഭിച്ച സാഹിത്യകാരനാണ് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്‍. മഹാഭാരതത്തെ ലോകതത്ത്വചിന്തയുടെ വെളിച്ചത്തില്‍ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ തുറവൂരില്‍ പ്രമുഖ ആയുര്‍വേദ സംസ്‌കൃത പണ്ഡിതനായ കെ. പത്മനാഭന്റെയും കെ. മാധവിയുടെയും മകനായി 1943 ല്‍ ജനിച്ചു. തുറവൂര്‍ ടി.ഡി.എച്ച്.എസ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

പുരസ്‌കാരങ്ങള്‍

2013 ല്‍ അമൃത കീര്‍ത്തി പുരസ്‌കാരം
2013 ല്‍ അബുദാബി മലയാളസമാജം പുരസ്‌കാരം