പത്രപ്രവര്‍ത്തകനാണ് പി.കെ. പ്രകാശ്. പി.കെ. കൃഷ്ണന്‍ നായരുടേയും ദേവകിഅമ്മയുടേയും മകനായി ജനിച്ചു. പരിസ്ഥിതി, മനുഷ്യാവകാശം, ദലിത്, ആദിവാസി, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ സവിശേഷ ശ്രദ്ധനേടി. രാമനാഥ് ഗോയങ്ക എക്‌സ്‌ലന്‍സി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികളും നേടി. 1998 മുതല്‍ 2010 വരെ മാധ്യമം ദിനപ്പത്രത്തിലെ ലേഖകനായിരുന്നു. കേരളത്തിലെ ആദിവാസി ഭൂമിപ്രശ്‌നം, വൃക്ക തട്ടിപ്പ്, ചന്ദന കള്ളക്കടത്ത്, വനം കയ്യേറ്റം, കര്‍ഷക ആത്മഹത്യ, രാഷ്ട്രീയപാര്‍ട്ടികളിലുണ്ടാവുന്ന അപചയം തുടങ്ങിയ വിഷയങ്ങളിലുള്ളതാണ് പ്രകാശിന്റെ റിപ്പോര്‍ട്ടുകള്‍.

പുരസ്‌കാരങ്ങള്‍

    പി.യു.സി.എല്‍.അവാര്‍ഡ്
    കേരള സര്‍ക്കാരിന്റെ അംബേദ്കര്‍ മീഡിയ അവാര്‍ഡ് 2004
    രാംനാഥ് ഗോയങ്ക എക്‌സലന്‍സി ഇന്‍ ജേര്‍ണലിസം അവാര്‍ഡ്
    സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് ഫോര്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് 2007.
    നാഷനല്‍ ഫൗണ്ടേഷന്റെ ഫോര്‍ ഇന്‍ഡ്യയുടെ പന്ത്രാണ്ടാമത് നാഷണല്‍ മീഡിയ ഫെലോഷിപ്പ്.