ബാലകൃഷ്ണന്‍ സി.വി (സി.വി.ബാലകൃഷ്ണന്‍)
ചെറുകഥാകൃത്തും നോവലിസ്റ്റും ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സി.വി. ബാലകൃഷ്ണന്‍. ജനനം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍. എസ്.എസ്.എല്‍.സി. വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസില്‍ പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂരില്‍ അദ്ധ്യാപകപരിശീലനം നടത്തി. പതിനെട്ട് വയസിനു മുന്‍പേ അദ്ധ്യാപകനായി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അദ്ധ്യാപക ജോലി ചെയ്തശേഷം 1979 ഡിസംബറില്‍ കല്‍ക്കട്ടയിലേക്ക് പോയി. കല്‍ക്കട്ടയിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ വച്ചാണ് ആയുസ്സിന്റെ പുസ്തകം എന്ന നോവല്‍ എഴുതുവാനാരംഭിച്ചത്. ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിക്കാറുണ്ട്.
കൃതികള്‍
നോവലുകള്‍
ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍
ആയുസ്സിന്റെ പുസ്തകം
കണ്ണാടിക്കടല്‍
കാമമോഹിതം
ഒഴിയാബാധകള്‍
ലൈബ്രേറിയന്‍
ലഘു നോവലുകള്‍
ഏതോ രാജാവിന്റെ പ്രജകള്‍
എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
ഒറ്റക്കൊരു പെണ്‍കുട്ടി
ജീവിതമേ നീ എന്ത്?
ജ്വാലാകലാപം
എള്ളിന്‍പാടങ്ങള്‍ പൂവിടുമ്പോള്‍
കഥകള്‍
ഭൂമിയെപറ്റി അധികം പറയേണ്ട
കുളിരും മറ്റു കഥകളും
സ്‌നേഹവിരുന്ന്
മാലാഖമാര്‍ ചിറകു വീശുമ്പോള്‍
പ്രണയകാലം
ഭവഭയം
കഥ (തെരഞ്ഞെടുത്ത കഥകള്‍)
മഞ്ഞുപ്രതിമ
ഉറങ്ങാന്‍ വയ്യ
ലേഖനങ്ങള്‍
മേച്ചില്‍പ്പുറങ്ങള്‍
സിനിമയുടെ ഇടങ്ങള്‍
ആത്മകഥ
പരല്‍മീന്‍ നീന്തുന്ന പാടം
ചലച്ചിത്രങ്ങള്‍
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ -കഥ, സംഭാഷണം
ഓര്‍മ്മ മാത്രം- തിരക്കഥ, സംഭാഷണം
പുരസ്‌കാരം
മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം-
ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍
Leave a Reply