സാമൂഹ്യ നവോത്ഥാന നായകനും പ്രമുഖ പത്രാധിപരുമായിരുന്നു സി.വി. കുഞ്ഞുരാമന്‍. ജനനം: 1871 മര രണം: 1949). കവി, വിമര്‍ശകന്‍, കേരള കൗമുദി സ്ഥാപകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. കൊല്ലം ജില്ലയിലെ മയ്യനാട്ടില്‍ ജനിച്ചു. എല്‍.എം.എസ് സ്‌കൂളിലും കൊല്ലം ഗവണ്‍മെന്റ് ഹൈസ്‌കൂളിലും പഠിച്ചു. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് വക്കീല്‍ വൃത്തിയിലേക്കു മാറി. എസ്.എന്‍.ഡി.പി. യോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കി പൊരുതി. കേരളകൗമുദി ആദ്യം മയ്യനാടു നിന്നും പിന്നീട് തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു. സുജാനന്ദിനിയിലെഴുതിയ കവിതകളും ഗദ്യവും നിരവധി പേരെ ആകര്‍ഷിച്ചു. തിരണ്ടുകുളി, പുളികുടി, താലികെട്ട് തുടങ്ങിയ ജാതീയ സമ്പ്രദായങ്ങള്‍ക്കെതിരെ കവിതകളും കഥകളുമെഴുതി. മലയാളരാജ്യം പത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു.
ഭാഷാഭിമാനി, സിംഹളന്‍, പി.കെ. തിയ്യന്‍ എന്നീ തൂലികാ നാമങ്ങളിലും അദ്ദേഹമെഴുതി. അധഃകൃതര്‍ക്ക് പ്രത്യേക സ്‌കൂളുകള്‍ അനുവദിക്കുന്നതിനു വേണ്ടി പ്രയത്‌നിച്ച അദ്ദേഹം ഈഴവര്‍ക്കു വേണ്ടി മയ്യനാട് ഗ്രാമത്തില്‍ വെള്ളമണല്‍ എന്ന പേരില്‍ വിദ്യാലയം സ്ഥാപിച്ചു. 1928 ലും 1931 ലും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറിയായി. യുക്തിവാദി പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ചു.

കൃതികള്‍

കവിത

കാര്‍ത്തികോദയം
ശ്രീ പത്മനാഭസന്നിധിയില്‍
ഈഴവനിവേദനം
നരലോകം
ഒരു സന്ദേശം
സ്വാമിചൈതന്യം
സ്വാഗതഗാനം

നാടകം

മാലതീകേശവം

ഗദ്യം

ഒരു നൂറു കഥകള്‍
എന്റെ ശ്രീകോവില്‍
ആശാന്‍ സ്മരണകള്‍
അറബിക്കഥകള്‍
ഷേക്‌സ്പിയര്‍ കഥകള്‍
രാമദേവനും ജാനകിയും
വെന്നീസ്സിലെ വ്യാപാരി
വരലോല
ഹേമലീല
കൊടുങ്കാററ്
വാല്മീകിരാമായണം
സോമനാഥന്‍
വ്യാസഭാരതം
രാധാറാണി
രാമായണകഥ
കാന്തിമതി
ലുക്രീസിന്റെ ചാരിത്രഹാനി
പത്‌നാദേവി (അപൂര്‍ണം)
രാഗപരിണാമം
ദുര്‍ഗാക്ഷേത്രം (അപൂര്‍ണം)

പഞ്ചവടി
നാഗകന്യക (അപൂര്‍ണം)
ഉണ്ണിയാര്‍ച്ച
തുമ്പോലാര്‍ച്ച
മാലുത്തണ്ടാന്‍
ഒരു നൂററാസ്സിനു മുമ്പ്
ലോകമതങ്ങള്‍ (തര്‍ജമ)

ചരിത്രം

കെ. സി. കേശവപിള്ളയുടെ ജീവചരിത്രം
ഇന്ത്യാ ചരിത്ര സംഗ്രഹം