ജനനം 1970 ല്‍ തൃശൂര്‍ ജില്ലയില്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ റീഡറാണ്. ഇംഗ്ലീഷിലും മലയാളത്തിലും കവിതകള്‍ എഴുതുന്നു. എട്ടുവര്‍ഷമായി മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. മലയാളത്തിലെ പല എഴുത്തുകാരുടെയും കവിതകള്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് കവിതകള്‍ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. 2010 ല്‍ 'തൊട്ടാല്‍ വാടരുത്' എന്ന കൃതിയ്ക്ക് യുവകവികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ആശാന്‍ സ്മാരക പുരസ്‌കാരം ലഭിച്ചു.

കൃതി

'തൊട്ടാല്‍ വാടരുത്' (കവിതാസമാഹാരം). തൃശൂര്‍: കറന്റ് ബുക്‌സ്, 2008.