മഞ്ജുളാ ദേവി എസ്. (എസ്.മഞ്ജുളാ ദേവി)

    ജനനം തിരുവനന്തപുരം ജില്ലയില്‍ ഗൗരീശപട്ടത്ത്. കവി ഗൗരീശപട്ടം ശങ്കരന്‍ നായരുടെയും എ. സരസ്വതിയമ്മയുടെയും മകള്‍. തിരുവനന്തപുരത്തെ ആര്യ സെന്‍ട്രല്‍ സ്‌കൂള്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ആള്‍സെയിന്റ്‌സ് കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും പബ്ലിക് റിലേഷന്‍സ് ആന്റ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ദീപിക തിരുവനന്തപുരം യൂണിറ്റിലെ സാംസ്‌കാരിക ലേഖിക. അമേരിക്കയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന മലയാളം പത്രത്തിന്റെ കോളമിസ്റ്റാണ്. 'കണ്ണന്റെ രാധ' ആണ് പ്രസിദ്ധീകരിച്ച കൃതി.

കൃതി

കണ്ണന്റെ രാധ (ചെറുകഥകള്‍). സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 2010.