മഹിളാമണി പ്രൊഫ.ജെ. (പ്രൊഫ.ജെ.മഹിളാമണി)
    ജനനം 1940 സെപ്തംബറില്‍ തിരുവനന്തപുരം ജില്ലയിലെ പാച്ചല്ലൂരില്‍. ഗവണ്‍മെന്റ് വിമെന്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം. ശ്രീനാരായണ ഗുരുവിന്റെയും തുളസീദാസിന്റെയും കൃതികളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ പ്രബന്ധത്തിനു കേരള സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡി. വിവിധ ശ്രീനാരായണ കോളേജുകളില്‍ 32 വര്‍ഷം അധ്യാപികയും വകുപ്പു മേധാവിയുമായിരുന്നു.

കൃതികള്‍

ഗുരു സവിധത്തില്‍
താഴ്വരയില്‍ നിന്നു മലയെക്കാള്‍ ഉയരത്തില്‍
അന്ന് ഒരു ഹേമന്ത പ്രഭാതത്തില്‍
ഇടയന്റെ തിരുവാക്കുകള്‍
കേള്‍ക്കാത്തവര്‍
ഇന്നും ജീവിച്ചിരിക്കുന്ന ഹാരപ്പാസംസ്‌കാരം
ഗുരു നിത്യചൈതന്യയതി (ജീവചരിത്രം). കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2012.