പ്രമുഖ മലയാള വിവര്‍ത്തകനാണ് പി. മാധവന്‍പിള്ള (ജനനം: 1941 ജനുവരി 28). ഹിന്ദിയില്‍ നിന്ന് നേരിട്ടും മറ്റു ഭാരതീയ ഭാഷകളില്‍നിന്നും മാധവന്‍പിള്ള നിരവധി കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയില്‍ ജി.പരമേശ്വരന്‍ പിള്ളയുടെയും കുഞ്ഞിപിള്ളയമ്മയുടെയും മകന്‍. പെരുന്ന കോളേജിലും വിവിധ എന്‍.എസ്.എസ്. കോളേജുകളിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലും ഹിന്ദി പ്രൊഫസറായിരുന്നു. പല പ്രമുഖ കൃതികളും മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തി.

വിവര്‍ത്തന കൃതികള്‍

യയാതി
പ്രഥമ പ്രതിശ്രുതി
മൃത്യുഞ്ജയം
തമസ്
മയ്യാദാസിന്റെ മാളിക
ശിലാപത്മം
ഉത്തരമാര്‍ഗ്ഗം
ദ്രൗപതി
നിഴലും വെളിച്ചവും
സുവര്‍ണ്ണലത
ബകുളിന്റെ കഥ
മൗനി
മഹാനായകന്‍

പുരസ്‌കാരങ്ങള്‍

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പുരസ്‌കാരം
എം.എന്‍ സത്യാര്‍ത്ഥി പുരസ്‌കാരം