ജനനം തിരുവില്വാമല പോന്നേടത്ത് അച്ചാട്ടില്‍. പി. ശിവരാമമേനോന്റെയും പി.എ മാലതി അമ്മയുടേയും മകള്‍. തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജില്‍ കെമിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദ പഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. 1970 മുതല്‍ ബോബെയില്‍ താമസം. കുറച്ചു വര്‍ഷമായി അവിടെ ഫ്രീലാന്‍സ് കോപ്പിറൈറ്റര്‍. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകളും, ലേഖനങ്ങളും എഴുതുന്നു. പല കഥകളും ഇംഗ്ലീഷ്, മറാഠി, കന്നഡ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്തു.

കൃതികള്‍

ഇടിവാളിന്റെ തേങ്ങല്‍
വെളിച്ചങ്ങളുടെ താളം (സഹോദരന്‍ പി.എ ദിവാകരനുമായി ചേര്‍ന്ന്)
മഞ്ഞിലെ പക്ഷി
മാനസിയുടെ കഥകള്‍' (1998)

പുരസ്‌കാരം

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് – മഞ്ഞിലെ പക്ഷി