മായാ ഗോവിന്ദരാജ്
ജനനം 1975 ല്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍. ബി.ഗോവിന്ദരാജന്‍ നായരുടെയും രാധാമണിയമ്മയുടെയും മകള്‍. കരീപ്ര യു.പി.സ്കൂള്‍, തൃപ്പൂണിത്തുറ സെന്റ് ജോസഫ്സ് സ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കവിതകളെഴുതുന്നു. സാഹിത്യ അക്കാദമി, മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍, എന്‍. വി. കൃഷ്ണവാരിയര്‍ ട്രസ്റ്റ്, അങ്കണം സാംസ്കാരികവേദി തുടങ്ങിയവയുടെ ക്യാമ്പുകളില്‍ പങ്കെടുത്തു.
കൃതികള്‍
കടല്‍
നാരങ്ങാമിഠായികള്‍
ഒറ്റമരം
പുരസ്കാരങ്ങള്‍
മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ പുരസ്കാരം
അനിയാവ സാഹിത്യസംഘം, വര്‍ക്കല പുരസ്കാരം
കെ.സി.ഇ.സി. സംസ്ഥാന സമ്മേളന രചനാമത്സരത്തില്‍ ഒന്നാം സ്ഥാനം
കൊല്ലം ആസ്ഥാനമായുള്ള 2009 ലെ മലയാള സാഹിത്യ പുരസ്കാരം
Leave a Reply