പ്രമുഖ എഴുത്തുകാരിയാണ് കെ.ആര്‍. മീര.1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതല്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് രാജിവച്ചു. ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകയും മുഴുവന്‍ സമയ എഴുത്തുകാരിയും. ഭര്‍ത്താവ് പത്രപ്രവര്‍ത്തകനായ ദിലീപ്.

കൃതികള്‍

    ഓര്‍മ്മയുടെ ഞരമ്പ് (ചെറുകഥാസമാഹാരം)
    മോഹമഞ്ഞ
    നേത്രോന്മീലനം (നോവല്‍)
    ആവേ മരിയ (ചെറുകഥാസമാഹാരം)
    ഗില്ലറ്റിന്‍ (ചെറുകഥാസമാഹാരം)
    ആ മരത്തെയും മറന്നു മറന്നു ഞാന്‍ (നോവല്‍)
    യൂദാസിന്റെ സുവിശേഷം (നോവല്‍)
    മീരാസാധു (നോവല്‍)
    ആരാച്ചാര്‍
    മാലാഖയുടെ മറുകുകള്‍ (നോവലൈറ്റ്)
    മഴയില്‍ പറക്കുന്ന പക്ഷികള്‍ (ലേഖനം/ഓര്‍മ്മ)

പുരസ്‌കാരങ്ങള്‍

    അങ്കണം അവാര്‍ഡ്
    ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്
    പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി (പി.യു.സി.എല്‍.) അവാര്‍ഡ്
    ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്
    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം  2009  ചെറുകഥ -ആവേ മരിയ
    ഓടക്കുഴല്‍ പുരസ്‌കാരം (2013)  ആരാച്ചാര്‍
    വയലാര്‍ സാഹിത്യ പുരസ്‌കാരം (2014)
    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2013)
    കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (2015)  ആരാച്ചാര്‍