പ്രമുഖ നാടകകൃത്തും മാധ്യമപ്രവര്‍ത്തകനുമാണ് സി.പി. രാജശേഖരന്‍. ജനനം 1949 സെപ്റ്റംബര്‍ 9. രണ്ട് ഡസനിലേറെ നാടകങ്ങളും ബാലസാഹിത്യ കൃതികളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വടക്കന്‍ പറവൂരില്‍ പുരുഷോത്തമന്‍ നായരുടെയും പാറുക്കുട്ടിയുടെയുമ മകന്‍. ബിരുദാനന്ദര ബിരുദവും ബി.എഡും നേടി ആകാശവാണിയില്‍ ജീവനക്കാരനായി. പ്രോഗ്രാം എക്‌സിക്യൂട്ടീവായും ഡയറക്ടറായും ജോലി ചെയ്തു.

കൃതികള്‍

പ്രതിമകള്‍ വില്‍ക്കാനുണ്ട്
ഡോക്ടര്‍ വിശ്രമിക്കുന്നു
മൂന്ന വയസ്സന്‍മാര്‍
ഗാന്ധി മരിച്ചുകൊണ്ടേയിരിക്കുന്നു.
സോളിലോക്വി

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(1987)  മൂന്നു വയസ്സന്മാര്‍
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്
ദൂര്‍ദര്‍ശന്‍ അവാര്‍ഡ്
വിവിധ രചനകള്‍ക്കുളള ആകാശവാണി ദേശീയ അവാര്‍ഡുകള്‍