മലയാള ചലച്ചിത്രഗാനരചയിതാക്കളില്‍ പ്രമുഖനാണ് ചുനക്കര രാമന്‍ കുട്ടി. 1936 ജനുവരി 19ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ ജനനം. പന്തളം എന്‍ എസ് എസ് കോളജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. 75 സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചു.