ഉത്തരാധുനിക കവികളില്‍ ഒരാളാണ് പി. രാമന്‍. 1972ല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ ജനിച്ചു.
1999ല്‍ തൃശൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'പുതുമൊഴിവഴികള്‍'എന്ന പുസ്തകത്തിലും, 1999ല്‍ തന്നെ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും കവിതകള്‍ പ്രസിദ്ധീകരിച്ചു. പി.രാമന്റെ കവിതകള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്നുണ്ട്.

കൃതികള്‍

    കനം (കറന്റ് ബുക്‌സ്,തൃശൂര്‍)
    തുരുമ്പ് (ഡി.സി.ബുക്‌സ്, കോട്ടയം)
    ഭാഷയും കുഞ്ഞും (കറന്റ് ബുക്‌സ്, തൃശൂര്‍)

പുരസ്‌കാരങ്ങള്‍

 2001ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എന്‍ഡോവ്‌മെന്റ് കനം എന്ന കൃതിക്ക്