ലതാദേവി എം.എന്‍.(എം.എന്‍.ലതാദേവി)

    ജനനം 1969 മാര്‍ച്ച് 10 ന് പാലക്കാട് ജില്ലയിലെ കേരളശ്ശേരിയില്‍. പേരൂര്‍ പതിയില്‍ക്കളം ഗോവിന്ദന്‍കുട്ടിനായരുടെയും മലമല്‍ നീലാഞ്ചേരി കോമളത്തിന്റെയും മകള്‍. മണ്ണൂര്‍, വടശ്ശേരി, കേരളശ്ശേരി സ്‌കൂളുകളിലും ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജിലുമായി വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കഥകളെഴുതുന്നു. തപാല്‍ വകുപ്പില്‍ ജോലി. 'നീതുവിന്റെ ചില നേരമ്പോക്കുകള്‍' (2006) എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി.

കൃതി

നീതുവിന്റെ ചില നേരമ്പോക്കുകള്‍ (കഥാസമാഹാരം). കോഴിക്കോട് ഹരിതം ബുക്‌സ്, 2006.