ലീല ഡോ.സി.പി. (ഡോ.സി.പി.ലീല)
        ജനനം 1944 മെയ് 8 ന്  കവിയൂരില്‍. പാറുക്കുട്ടിയമ്മയും ചന്ദ്രശേഖരക്കുറുപ്പും മാതാപിതാക്കള്‍. കവിയൂര്‍ എന്‍.എസ്.എസ്. ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. യും ചങ്ങനാശ്ശേരി എന്‍.എസ്. എസ്. കോളേജില്‍ നിന്നും എം.എ.യും പാസ്സായി. 1970 ല്‍ എന്‍.എസ്.എസ്. കോളേജില്‍ അധ്യാപികയായി. 1989 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും 'ചങ്ങമ്പുഴയുടെ കവി വ്യക്തിത്വം' എന്ന വിഷയത്തില്‍ പി.എച്ച് ഡി. ബിരുദം നേടി. 1990 മുതല്‍ എം.ജി. യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഗൈഡായി. 1994 ല്‍ എന്‍.എസ്.എസ്. ഹിജു കോളേജില്‍ വകുപ്പദ്ധ്യക്ഷയായി. 1999 ല്‍ അതേ കോളേജില്‍ വിരമിച്ചു. പിന്നീട് രണ്ടു വര്‍ഷം വെള്ളനാട് മിത്രാനികേതന്‍ കോളേജില്‍ പ്രിന്‍സിപ്പലായി.

കൃതി

വൈലോപ്പിള്ളി: നേരിന്റെ വേനല്‍പ്പൊരുള്‍. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2008.