ജനനം തിരുവനന്തപുരത്തെ തീരപ്രദേശമായ കൊച്ചുതോപ്പില്‍ 1975 ല്‍. സില്‍വടി മേരിയുടെയും മത്തേസ് പിള്ള എറോണിയുടെയും മകള്‍. പള്ളിത്തുറ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. 2005 ല്‍ ഇസ്രയേലിലെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായി അവിടെ ടിമുനയില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ കവിതകളും കഥകളും എഴുതാറുണ്ട്. 'ഒരു മുക്കുവപ്പെണ്ണിന്റെ ആത്മകഥ'യാണ് പ്രസിദ്ധീകരിച്ച കൃതി. അഞ്ചുവര്‍ഷം മുമ്പാണ് ലീന ഇസ്രായേലില്‍ എത്തിയത്. അതുവരെയുള്ള എഴുത്തുകാരിയുടെ കഷ്ടപ്പാടുകളുടെ ഒരു രൂപമാണ് ഈ ആത്മകഥ.

കൃതി

ഒരു മുക്കുവപ്പെണ്ണിന്റെ ആത്മകഥ