ശകുന്തള.ബി

ജനനം:1966 ല്‍ കോഴിക്കോട്

മാതാപിതാക്കള്‍:ലക്ഷ്മിക്കുട്ടിയമ്മയും സി. പുരുഷോത്തമനും

പന്നിക്കോട്ട് സ്‌കൂള്‍, മുക്കം ഹൈസ്‌കൂള്‍, പ്രോവിഡന്‍സ് വിമന്‍സ് കോളേജ് കോഴിക്കോട്, സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, കോഴിക്കോട് സര്‍വ്വകലാശാല ജന്തുശാസ്ത്രവകുപ്പ് എന്നിവിടങ്ങളില്‍ പഠനം. മാഹി മഹാത്മഗാന്ധി ഗവ. കോളേജില്‍ അദ്ധ്യാപനം. പ്രതീക്ഷാ പബ്ലിക്കേഷന്‍സ് നടത്തിയ ചെറുകഥാമത്സരത്തില്‍ (1992) രണ്ടാം സമ്മാനം, ഡല്‍ഹിയിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ഗായത്രി നടത്തിയ അഖിലേന്ത്യാ സാഹിത്യ മത്സരങ്ങളില്‍ (2006) ചെറുകഥയ്ക്ക് ഒന്നാം സമ്മാനം, ഡി. വൈ. എഫ്. ഐ. പത്താം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല മത്സരങ്ങളില്‍ ചെറുകഥയ്ക്ക് ഒന്നാം സമ്മാനം, കവിതയ്ക്ക് രണ്ടാം സമ്മാനം, അന്വേഷിയുടെ സംസ്ഥാനതല മത്സരങ്ങളിലും വനിതാ സാഹിതി തിരുവനന്തപുരം ജില്ലാകമ്മിറ്റി നടത്തിയ സംസ്ഥാനതല മത്സരങ്ങളിലും, ഗോവപോണ്ടികള്‍ച്ചറല്‍ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി മത്സരങ്ങളിലും ചെറുകഥയ്ക്ക് ഒന്നാം സമ്മാനം, അറ്റ്‌ലസ്‌കൈരളി മത്സരങ്ങളിലും ചെറുകഥാപുരസ്‌കാരം തുളുനാട് മാസികയുടെ ചെറുകഥാപുരസ്‌കാരം
എന്നിവ.

കൃതികള്‍

നടുമുറ്റത്തേക്ക് ഒരു നിലാപ്പെയ്ത്ത്
തേന്‍നെല്ലിക്ക