സരസ്വതി ശര്‍മ്മ (ഡോ. സരസ്വതി അന്തര്‍ജ്ജനം)

ജനനം: 1956 ല്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്ത്

ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദു കോളേജില്‍ നിന്നും എം. എ. ബിരുദവും, എം. ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദവും നേടി. സ്വദേശത്തും വിദേശത്തുമുള്ള ആനുകാലികങ്ങളിലും ഇന്റര്‍നെറ്റിലും കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയില്‍ കഥ വായിക്കാറുണ്ട്. കോളേജ് അധ്യാപിക (അല്‍ അമീന്‍ കോളേജ്, ആലുവ) ആയി സേവനം അനുഷ്ഠിക്കുന്നു. 2009 ല്‍ നാഷണല്‍ മൂവ്‌മെന്റ് ഫോര്‍ വുമണിന്റെ ശക്തി സംഘടന നടത്തിയ മികച്ച പ്രബന്ധ രചനാപുരസ്‌ക്കാരവും സരസ്വതി അന്തര്‍ജനത്തിനാണ് ലഭിച്ചത്.

കൃതികള്‍

ആന്തൂറിയം പൂക്കളെ കാമിച്ച പുരുഷന്‍
താഴം പൂവിന്റെ ചിരി
രാത്രി വണ്ടി
അക്കരപ്പച്ച
മറ്റൊരുചിത
താഴം പൂവിന്റെ ചിരി