സരോജിനി ഉണ്ണിത്താന്‍

ജനനം: 1936 ജൂണ്‍ 24 ന് പത്തനംതിട്ട ജില്ലയിലെ വെണ്‍മണിയില്‍

മാതാപിതാക്കള്‍:ഗൗരിയമ്മയും എം. കെ. പത്മനാഭപിള്ളയും

1959 മുതല്‍ 62 വരെ ഒറീസ്സായിലെ ഹിരാക്കുദിലും 62 മുതല്‍ 90 വരെ റാവുക്കോര്‍ലാ സ്റ്റീല്‍ പ്ലാന്റിന്റെ അധീനതയിലും അധ്യാപികയായി ജോലി നോക്കി. 1966 മുതല്‍ ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനം എന്നിവ എഴുതുന്നു. ഒരു നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എ. ആര്‍. സ്മാരക അക്ഷരശ്ലോക സമിതി, അധ്യാപികാകലാവേദി, വായന, സമന്വയം സാഹിത്യ സമിതി, മലയാളവേദി എന്നീ സാഹിത്യസംഘടനകളിലും പ്രവര്‍ത്തിച്ചുവരുന്നു.

കൃതികള്‍

അര്‍ച്ചന
തീര്‍ത്ഥയാത്ര
ഊന്നുവടി
ഒറിയാ നാടോടിക്കഥകള്‍
ആലീസിന്റെ വീട്
ചുഴികള്‍
വൈരുദ്ധ്യങ്ങള്‍
മുക്തി
അവള്‍ കാത്തിരിക്കും
ഫാല്‍ഗുനം
അടിയൊഴിക്കുകള്‍
ഒരു യാത്രയുടെ അന്ത്യം

അവാര്‍ഡുകള്‍

കാവ്യ രശ്മി അവാര്‍ഡ്
സമന്വയം അവാര്‍ഡ്