റവ. ഡോ.സാമവുല്‍ മാര്‍ ഐറേനിയോസ്)

പത്തനംതിട്ടയിലെ കടമ്മനിട്ട ഗ്രാമത്തില്‍ ജനിച്ചു. വൈദിക പഠനത്തിനുശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കാര്യവട്ടം മലയാളവിഭാഗം എന്നിവിടങ്ങളില്‍ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദ-ബിരുദാനന്തരബിരുദങ്ങള്‍. അയ്യപ്പപ്പണിക്കരുടെ കവിതകളെ ആസ്പദമാക്കി നടത്തിയ പഠനത്തിന് കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി.
തിരുവനന്തപുരം കാര്യവട്ടം മലങ്കരപള്ളി വികാരിയായി തുടക്കം. പിന്നീട് പാളയം മലങ്കരപള്ളിയിലും മറ്റും വികാരിയായിരുന്നു. തിരുവനന്തപുരത്തെ ആര്‍ച്ച് ബിഷപ്പുമാരായിരുന്ന പരേതരായ മാര്‍ ഗ്രിഗോറിയോസ്, മാര്‍ ബസേലിയോസ് എന്നിവരുടെ സഹായിയായി പട്ടം ബിഷപ്പ് ഹൗസില്‍ പ്രവര്‍ത്തിച്ചു. ഇപ്പോഴത്തെ കര്‍ദിനാള്‍ ക്ലിമിസ് കതോലിക്ക ബാവയുടെ കൂടെ സഹായമെത്രാനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പത്തനംതിട്ട രൂപതയിലെ ബിഷപ്പാണ്.
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായിരുന്നു.

കൃതികള്‍

പ്രകാശത്തിന്റെ ഉത്സവം
കറുത്ത ചിരിയുടെ കവി