സുധാകരന് കെ വി (കെ വി സുധാകരന്)
ജനനം ആലപ്പുഴ ജില്ലയിലെ അരൂരില്‍. കാല്‍നൂറ്റാണ്ടിലേറെക്കാലം ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. വി എസ് അച്യുതാനന്ദന് പ്രതിപക്ഷനേതാവ്, ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് എന്നീ പദവികളിലിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീട് അഞ്ചുവര്‍ഷം സംസ്ഥാന വിവരാവകാശ കമ്മീഷണറായിരുന്നു.
എം എ (ഇംഗ്ലീഷ്), എം എ (മാസ് കമ്യൂണിക്കേഷന്‍), പി ജി ഡിപ്ലോമ ഇന്‍ ജേണലിസം എന്നിവ നേടിയിട്ടുണ്ട്. വിക സനോന്മുഖ പത്രപ്രവര്‍ത്തനത്തിന് രണ്ടുതവണ (1990 ലും 2001 ലും) സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പരിസ്ഥിതി പത്ര പ്രവര്‍ത്തനത്തിനുള്ള ദേശീയ അവാര്‍ഡ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അവാര്‍ഡ്, കേരള മീഡിയ അക്കാദമിയുടെ ചൊവ്വര പരമേശ്വരന് അവാര്‍ഡ്, മീഡിയ അക്കാദമി ഫെലോഷിപ്പ്, കലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കെ സി മാധവക്കുറുപ്പ് അവാര്‍ഡ്, ഫാദര്‍ കൊളംബിയര്‍ അവാര്‍ഡ് തുടങ്ങി ഒരു ഡസനിലേറെ പത്രപ്രവര്‍ത്തക പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പില്‍ നിന്ന് അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച ഡോ.വി ശ്രീദേവിയാണ് ഭാര്യ. എച്ച് എസ് ബി സി ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് എസ് സൂരജ് മകനാണ്.
വിലാസം: ‘അമ്മു’ ടി സി 96/504 (5) മണ്ണാംകോണം ലെയ്ന്‍, പ്രശാന്ത് നഗര്‍, ഉള്ളൂര്‍ മെഡിക്കല്‍ കോളേജ്, പി ഒ
ഫോണ്‍: 9497733450. ഇമെയില്‍ :sudhakaranjournalist@gmail.com
കൃതികള്‍
മാധ്യമക്കാഴ്ചകളില് മയങ്ങുന്നവര്‍,
Aliens in Motherland
ഒരു സമരനൂറ്റാണ്ട് (ജീവചരിത്രം)
Leave a Reply Cancel reply