ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് പി. സുരേന്ദ്രന്‍. 1961 നവംബര്‍ 4ന് മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് ജനനം. കുമാരന്‍ നായരുടേയും സരോജിനി അമ്മയുടേയും മകന്‍. 1988ല്‍ കേരള സാഹിത്യ അക്കാഡമിയുടെ സഹായത്തോടെ കര്‍ണ്ണാടകത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തി. ഭാരതത്തിന്റെ വിവിധപ്രദേശങ്ങളിലും, നേപ്പാളിലും ടത്തിയ യാത്രകളുടെ അനുഭവങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983ല്‍ ടി.ടി.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ഇപ്പോള്‍ പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അദ്ധ്യാപകനാണ്.

കഥകളുടെ ആംഗലേയപരിഭാഷകള്‍ സണ്‍ഡേ ഹെറാള്‍ഡ്, ഇന്ത്യന്‍ ലിറ്ററേച്ചര്‍, എന്‍.ബി.ടി ആന്തോളജി, മലയാളം ലിറ്റററി സര്‍വേ, വേള്‍ഡ്‌വേ ക്ലാസ്സിക് എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികള്‍

പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന്റെ തിരക്കഥ
വെളിച്ചത്തിന്റെ പര്യായങ്ങള്‍-യൂസഫ് അറയ്ക്കലിന്റെ കലാജീവിതം

ചെറുകഥാസമാഹാരങ്ങള്‍

പിരിയന്‍ ഗോവണി
ഭൂമിയുടെ നിലവിളി
ഹരിത വിദ്യാലയം
കറുത്ത പ്രാര്‍ത്ഥനകള്‍
അഭയാര്‍ത്ഥികളുടെ പൂന്തോട്ടം
ജലസന്ധി

നോവലുകള്‍

മഹായാനം
സാമൂഹ്യപാഠം
മായാപുരാണം
കാവേരിയുടെ പുരുഷന്‍
ജൈവം
ഗ്രീഷ്മമാപിനി

പുരസ്‌കാരങ്ങള്‍

1981ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം
1999ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ട്രാവല്‍ ഗ്രാന്റ്
2005ല്‍ മുപ്പത്തിമൂന്നാം ഓടക്കുഴല്‍ പുരസ്‌കാരം
മികച്ച ചെറുകഥക്കുള്ള മള്‍ബറി അവാര്‍ഡ് (ബര്‍മുഡ)
എസ്.ബി.ഐ. അവാര്‍ഡ് (ബര്‍മുഡ)
അങ്കണം അവാര്‍ഡ്