മലയാളത്തിലെ യുവ സാഹിത്യകാരില്‍ പ്രമുഖനാണ് സുസ്‌മേഷ് ചന്ത്രോത്ത്. ജനനം 1977 ഏപ്രില്‍ 1നു ഇടുക്കി ജില്ലയിലെ വെള്ളത്തൂവലില്‍. മാധ്യമം ആഴ്ചപ്പതിപ്പില്‍ പേപ്പര്‍ ലോഡ്ജ് എന്ന നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. അങ്കണം അവാര്‍ഡ് '9'എന്ന നോവലിന് ലഭിച്ചു. രണ്ടാമത്തെ നോവലായ 9 മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. ഇടശ്ശേരി അവാര്‍ഡ്, അങ്കണം  ഇ പി സുഷമ എന്‍ഡോവ്‌മെന്റ്, ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, പ്രൊഫ. വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. 2006ല്‍ പകല്‍ സിനിമയ്ക്ക് തിരക്കഥയെഴുതി. തുടര്‍ന്ന് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും.

കൃതികള്‍

   ഡി
    9
    പേപ്പര്‍ ലോഡ്ജ്  (നോവലുകള്‍)

    മറൈന്‍ കാന്റീന്‍
    നായകനും നായികയും (നോവെല്ലകള്‍)
    ഗാന്ധിമാര്‍ഗ്ഗം
    വെയില്‍ ചായുമ്പോള്‍ നദിയോരം  കഥാസമാഹരം
    കോക്‌ടെയ്ല്‍ സിറ്റി
    മാമ്പഴമഞ്ഞ
    സ്വര്‍ണ്ണമഹല്‍
    മരണവിദ്യാലയം
    മാംസഭുക്കുകള്‍
    ബാര്‍ കോഡ്
    ഹരിത മോഹനം (ചെറുകഥകള്‍)
    പകല്‍
    ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം
    ആതിര 10 സി. (തിരക്കഥകള്‍)

പുരസ്‌കാരങ്ങള്‍

    ഡിസി ബുക്‌സ് നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ് (2004)
    കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം (2009)
    ഇടശ്ശേരി അവാര്‍ഡ്
    അങ്കണം ഇ.പി സുഷമ എന്‍ഡോവ്‌മെന്റ്
    ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്
    പ്രൊഫ. വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്‌കാരം
    ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം
    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2010 -സ്വര്‍ണ്ണമഹല്‍
    സാഹിത്യശ്രീ പുരസ്‌കാരം
    തോപ്പില്‍ രവി അവാര്‍ഡ്
    2009ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്  തിരക്കഥ ആതിര 10.സി.
    കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2012ലെ യുവ സാഹിത്യ പുരസ്‌കാരം (മരണവിദ്യാലയം)
    ചെറുകാട് അവാര്‍ഡ് (2012) -ബാര്‍ കോഡ്
    ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരം (2013)