ജനനം കോഴിക്കോട് ജില്ലയിലെ കക്കോടി. ഗവ. സ്കൂള്‍ കക്കോടി, എ.കെ.കെ.ആര് ഹൈസ്കൂള്‍ ചേളന്നൂര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്, സാമൂതിരി ഗുരുവായൂരപ്പന് കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബംഗളരു ഗവണ്മെന്റ് ആര്‍ട്സ് കോളേജില്‍, കര്‍ണാടകയിലെ ചിത്രദുര്‍ഗ മൊളക്കാല്‍മുരു ഗവ. കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 2002ല്‍ ഗുരുവായൂരപ്പന് കോളേജില്‍നിന്ന് ഇക്കണോമിക്സ് വിഭാഗം മേധാവിയായി വിരമിച്ചു.
കേരള പ്രകൃതി സംരക്ഷണ സമിതി എകോപനസമിതി കോ-ഓര്‍ഡിനേറ്റര്‍, ഗ്രീന്‍ കമ്മ്യൂണിറ്റി കോ-ഓര്‍ഡിനേറ്റര്‍, വില്ലേജ് റിസര്‍ച്ച് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍, കാമ്പസ് റിസര്‍ച്ച് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
കൃതികള്‍
മൊളക്കാല്‍മുരുവിലെ രാപകലുകള്‍
(അനുഭവം)
പുരസ്കാരങ്ങള്‍
ഇന്ദിരാ പ്രിയദര്‍ശിനി ദേശീയ വൃക്ഷമിത്ര അവാര്‍ഡ്
കേരള ഗവണ്മെന്റ് വനമിത്ര അവാര്‍ഡ്
ഓയിസ്ക ഇന്റര്നാഷണല്വൃക്ഷസ്നേഹി പുരസ്കാരം
മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള കേരള അവാര്‍ഡ്
സോഷ്യല്‍ സര്‍വീസ് എക്സലന്‍സ് അവാര്‍ഡ്
ഹ്യൂമന്റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് സെലിബ്രിറ്റി ടീച്ചര്‍ അവാര്‍ഡ്
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
ഇക്കോ വേവ്സ് ഗ്ലോബല്‍ സമ്മിറ്റ് ദോഹ
Leave a Reply Cancel reply