വി.കെ.ഷറഫുദ്ദീന്
ജനനം തൃശൂര്‍ ജില്ലയിലെ ചാവക്കാട് പാടൂര്‍. പരേതരായ പി.ടി.സെയ്തുമുഹമ്മദ് മാസ്റ്ററുടെയും വി.കെ കദീജ ടീച്ചറുടെയും മകന്. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. കുവൈറ്റ് ടൈംസ് ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ സബ് എഡിറ്ററായിരുന്നു. തുടര്‍ന്ന് മംഗളം കോഴിക്കോട് എഡിഷനില്‍ ന്യൂസ് എഡിറ്ററായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസറായി. 10 വര്‍ഷം തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന ശേഷം വിരമിച്ചു. കേരള സംഗീതനാടക അക്കാദമിയുടെയും കേരള ലളിതകലാ അക്കാദമിയുടെയും സെക്രട്ടറിയായിരുന്നു. അറബ്-ലാറ്റിനമേരിക്കന്‍ മുന്നേറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്നു. ഭാര്യ: ശാലിനി മകള്‍: അനഘ. വിലാസം: വലിയകത്ത് കണിച്ചിയില്‍, പി.ഒ പാടൂര്‍, തൃശൂര്‍-680524.
കൃതികള്‍
12 ലാറ്റിനമേരിക്കന്‍ കഥകള്‍
ഗ്വാണ്ടനാമോ (ഡൊറോത്തിയോ ഡീക്മാന്)
ബിനോദിനി(ടാഗോര്‍)
പോരാട്ടത്തിന്റെ പെണ്‍വഴികള്‍ (സമത)
ലാറ്റിനമേരിക്കയിലെ രണാങ്കണത്തിലെ ചോരപ്പൂക്കള്‍
Leave a Reply Cancel reply