മാദ്ധ്യമ പ്രവര്‍ത്തകനും, നോവലിസ്റ്റുമാണ് ബാബു ഭരദ്വാജ്. മികച്ച നോവലിനുള്ള 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിനു ലഭിച്ചിട്ടുണ്ട്. മീഡിയാ വണ്‍ ടിവി പ്രോഗ്രാം എഡിറ്റര്‍ ആയി ജോലി ചെയ്യുന്നു. ജനനം 1948ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍. പിതാവ് എം.ആര്‍. വിജയരാഘവന്‍, മാതാവ് കെ.പി.ഭവാനി. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. രവീന്ദ്രന്‍ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ്.

കൃതികള്‍

    പ്രവാസിയുടെ കുറിപ്പുകള്‍ (സ്മരണകള്‍)
    ശവഘോഷയാത്ര (ലഘുനോവലുകള്‍)
    പപ്പറ്റ് തീയേറ്റര്‍ (ചെറുകഥാ സമാഹാരം)
    കലാപങ്ങള്‍ക്കൊരു ഗൃഹപാഠം (നോവല്‍)
    പ്രവാസിയുടെ വഴിയമ്പലങ്ങള്‍
    അദൃശ്യ നഗരങ്ങള്‍

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം  2006
    അബൂദാബി ശക്തി അവാര്‍ഡ്