കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിലെ പ്രശസ്തപണ്ഡിതനും കവി സാര്‍വ്വഭൗമന്‍ എന്ന ബഹുമതിപ്പേര്‍ നേടിയ വ്യക്തിയുമാണ് ചെറിയ കൊച്ചുണ്ണിത്തമ്പുരാന്‍. (1858 മാര്‍ച്ച് 29 – 1926 ജൂലൈ 26). മലയാളത്തില്‍ മുപ്പതോളം കൃതികള്‍ രച്ചിച്ചിട്ടുണ്ട്. പൂരാടത്തു മനയ്ക്കല്‍ ഗംഗാധരന്‍ നമ്പൂതിരിയുടേയും ഇക്കാവുത്തമ്പുരാട്ടിയുടെയും മകനായി 1858 മാര്‍ച്ച് 29ന് ജനിച്ചു. ബാലപാഠങ്ങള്‍ അഭ്യസിച്ച ശേഷം ഗോദവര്‍മ്മ, രാമവര്‍മ്മ എന്നീ അമ്മാവന്മാരില്‍ നിന്നും വ്യാകരണം, കാവ്യനാടകാലങ്കാരാദികള്‍, ജ്യോതിഷം, വൈദ്യം, വേദാന്തം എന്നിവ പഠിച്ചു. കൊച്ചിരാജാവിന്റെ സുഹൃത്തായിരുന്നു കൊച്ചുണ്ണിത്തമ്പുരാന്‍. സാഹിത്യവും വൈദ്യവുമായി ജീവിതത്തില്‍ ഏറിയ പങ്കും തമ്പുരാന്‍ കൊടുങ്ങല്ലൂരില്‍ത്തന്നെ കഴിച്ചുകൂട്ടി. സുഹൃത്തായിരുന്ന കാത്തുള്ളി അച്ച്യുതമേനോന്റെ സഹോദരി ജാനകി അമ്മയെ 1858ല്‍ വിവാഹം ചെയ്തു. 1926 ജൂലൈ 26ന് ഹൃദ്രോഗം മൂലം മരിച്ചു. സ്ഥൂലവും ഉപരിപ്ലവുമാണ് രചന. സോമതിലകം ഭാണം ആദ്യകാല രചനയാണ്. വളരെക്കുറച്ച് ഭാണങ്ങള്‍ മാത്രമേ മലയാളത്തില്‍ തമ്പുരാന്‍ രചിച്ചിട്ടുള്ളൂ. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ചെഴുതിയ നീണ്ട പദ്യമാണ് അതിവാതവര്‍ഷം. അദ്ദേഹം രചിച്ച കല്യാണിനാടകമാണ് ആദ്യത്തെ സ്വതന്ത്ര നാടകം.

കൃതികള്‍

    കാന്തവൃത്തം
    പാണ്ഡവോദയം  മഹാകാവ്യം
    അന്യാപദേശം
    ശബ്ദഭംഗി, 1895
    ബാലോപചാരം, 1913
    സാവിത്രിമാഹാത്മ്യം, 1915
    അതിവാതവര്‍ഷം, 1890
    ഗോശ്രീശാദിത്യചരിതം (അഥവാ രാമവര്‍മ്മവിലാസം), 1919
    വഞ്ചീശവംശംമഹാകാവ്യം, 1918
    ദേവീമാഹാത്മ്യം ഭാഷ, 1911[2]
    പാണ്ഡവോദയംകാവ്യം, 1913
    പാണ്ഡവോദയം, 1913
    ബാലോപദേശം 1 മുതല്‍ 4 വരെ സര്‍ഗ്ഗങ്ങള്‍, 1917
    ഭദ്രാവതാരം, 1961
    ഭദ്രോല്‍പത്തി കിളിപ്പാട്ട്, 1961
    ഭദ്രാവതാരം കിളിപ്പാട്ട്, 1893
    മലയാംകൊല്ലം മഹാകാവ്യം, 1913
    മധുരമംഗലം, 1932
    മലയാംകൊല്ലം, 1941
    മലയാംകൊല്ലം മഹാകാവ്യം, 1968[3]
    യക്ഷിയും വിപ്രനും, 1967
    രാമാശ്വമേധം കിളിപ്പാട്ട്, 1925
    ലക്ഷ്മീസ്വയംവരം, 1907
    കല്യാണിനാടകം, 1889
    സോമതിലകം ഭാണം, 1968
    ഉമാവിവാഹം[4]
    അതിവാതവര്‍ഷം, 1925
    മധുരമംഗലം ഭാഷാനാടകം, 1892
    വിപ്രസന്ദേശം