ചുമ്മാര്‍ ചൂണ്ടല്‍ തൃശ്ശൂരില്‍ പുത്തന്‍പള്ളിയ്ക്കടുത്ത് എരിഞ്ഞേരി അങ്ങാടിയില്‍ ചൂണ്ടല്‍
താരുവിന്റെ മകനായി 1940 ഡിസംബര്‍ 6ന് ജനിച്ചു. അമ്മ കുറ്റൂര്‍ മുന്‍ കുരിയന്‍ തോമ ഏല്യക്കു
ട്ടി. പുത്തന്‍പള്ളി സെന്റ് തോമസ് പ്രൈമറി സ്‌ക്കൂള്‍, ഹൈസ്‌ക്കുള്‍, സെന്റ് തോമസ് കോളേജ്,
കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് ബിരുദം നേടി. ചങ്ങനാശേ്ശരി എസ്.ബി. കോളേ
ജില്‍ നിന്നും മലയാളം ഐച്ഛികമായി എം.എ. പാസായി. കേരള സര്‍വ്വകലാശാലയില്‍ നിന്നും
ഡോക്ടറേറ്റു നേടി. തൃശ്ശൂര്‍ വ്യാകുലമാതാപള്ളിയില്‍ ഏറെനാള്‍ അള്‍ത്താരാശുശ്രൂഷകനും,
വേദോപദേശാദ്ധ്യാപകനും ആയി സേവനം അനുഷ്ഠിച്ചു. പടിഞ്ഞാറെകോട്ട അന്നാവുമ്മ പള്ളിയി
ല്‍ വേദോപദേശകന്‍ ആയിരുന്നു. ഭാഷാശാസ്ത്രത്തിലും പത്രപ്രവര്‍ത്തനത്തിലും ഡിപേ്‌ളാമ
കള്‍ നേടി. ഔദ്യോഗികജീവിതം ആരംഭിക്കുന്നത് പാലക്കാട്ടുജില്‌ളയില്‍ അയക്കോട്ടെ സി.എ.
ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായിട്ടാണ്. അക്കാലത്തുതന്നെ പാലക്കാട്ടു ജില്‌ളയിലെ പൊറാട്ടു നാടക
ങ്ങളെപ്പറ്റി പഠനം തുടങ്ങി. ചുമ്മാര്‍, പിന്നീട് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ മലയാളം
അദ്ധ്യാപകനും, പ്രഫസറും ആയി. 1962-'63 കാലഘട്ടത്തില്‍ നാടകത്തിലേക്കു ശ്രദ്ധ തിരിഞ്ഞു.
അതോടെ കേരളത്തിലെ ഗ്രാമങ്ങളിലെ വിവിധ കലാരൂപങ്ങളുടെ പഠനമായി മുഖ്യവിനോദം.
    അധികം കഴിയുംമുന്‍പ് ഒരു തപസ്‌സായി കൂത്ത്, കൂടിയാട്ടം മുതലായ കലകളും പഠനവിധേ
യമാക്കി. ആര്യസമാജത്തില്‍ നിന്ന് ഹിന്ദുമതവിശ്വാസിയാണ് എന്ന പ്രമാണപത്രം നേടി അദ്ദേഹം
പല ഹൈന്ദവകേ്ഷത്രങ്ങളിലും കയറി ഇറങ്ങി കേ്ഷത്രകലകളെപ്പറ്റി പഠിച്ചു. സുറിയാനിക്കാരെ,
അല്പം അകന്നുമാത്രം നോക്കിയിരുന്ന ലത്തീന്‍കാര്‍ക്കിടയില്‍ സൗഹൃദം സ്ഥാപിച്ച് ചവിട്ടുനാടക
ങ്ങളെപ്പറ്റി പഠിച്ചു. നാടകപ്രവര്‍ത്തനങ്ങള്‍ക്കായി കലാനികേ
തന്‍ എന്നൊരു നാടകസംഘം ഉണ്ടാക്കി. പ്രാചീനനാടകങ്ങളുടെ ഗ്രാമീണശൈലിയിലുള്ള
പുനരവതരണം ഫലപ്രദമായി നടത്തി. ഒട്ടേറെ നാട്ടരങ്ങുകള്‍ സംഘടിപ്പിച്ചു. അവയില്‍ നടനായും,
പാട്ടുകാരനായും നാടകകൃത്തായും, സംവിധായകനായും വേഷമിട്ടു. 1970ല്‍ നാടന്‍കലകളുടെ
പുനരുദ്ധാരണത്തിനായി ഫോക്‌ലോര്‍ അക്കാദമി സ്ഥാപിച്ച് അതിന്റെ സ്ഥാപക സെക്രട്ടറിയായി.
ഇന്ദിരാഗാന്ധി സ്മാരകട്രസ്റ്റ് അദ്ദേഹത്തിന്റെ ഗവേഷണപഠന തപസ്യയെ അംഗീകരിച്ചു. ദേശീയ
തലത്തില്‍ അംഗീകാരം കിട്ടി. നിരവധി സര്‍വ്വകലാശാലകള്‍ നടത്തിയ ഫോക്‌ലോര്‍
ശില്പശാലകളില്‍ പ്രഭാഷണങ്ങള്‍ നടത്തി. തൃശ്ശൂര്‍ ആസ്ഥാനമാക്കിയായിരു
ന്നു പ്രവര്‍ത്തനം മുഴുവന്‍. ആദ്യം പൂങ്കുന്നത്തു താമസിച്ചിരുന്ന ചുമ്മാര്‍ പിന്നീട് ചേറ്റുപുഴയില്‍
'ഗായത്രി'യിലേക്കു താമസം മാറ്റി. 1994 ഏപ്രില്‍ 5ന് മരിച്ചു. ചുമ്മാറിന്റെ ഭാര്യയുടെ പേര് ഹെലന്‍
എന്നാണ്.
    1962ല്‍ വീട്ടുമൃഗങ്ങള്‍ എന്നൊരു സാമൂഹികനാടകം എഴുതി അവതരിപ്പിക്കുകയുണ്ടായി.
. തുടര്‍ന്ന് താനുണ്ടാക്കിയ കലാനികേതന്‍ എന്ന നാടകസംഘത്തിനു വേണ്ടി 'വിഷസര്‍പ്പ
ങ്ങള്‍' എഴുതി. ഈ നാടകങ്ങള്‍ സംവിധാനം ചെയ്യുകയും, അവയില്‍ അഭിനയിക്കുകയും ചെയ്തു.
ഗ്രാമീണകലാപഠനത്തില്‍ ലഹരി കയറിയതോടെ മുഴുവന്‍ ശ്രദ്ധയും ആ വഴിക്കായി. ലൈബ്രറി
കളില്‍ ഇരുന്ന് ആദിവാസികളുടെയും മറ്റും പ്രാക്തനസംസ്‌കൃതിയെകുറിച്ച്
പ്രബന്ധം തയ്യാറാക്കുക അല്‌ളായിരുന്നു ചുമ്മാര്‍. അദ്ദേഹം ഗ്രാമങ്ങളിലും, ആദിവാസി ആവാസ
കേന്ദ്രങ്ങളിലും അവരോടൊപ്പം ദിവസങ്ങള്‍ കഴിച്ചുകൂട്ടിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. രണ്ടു
ഡസനിലധികം ഗവേഷണഗ്രന്ഥങ്ങളിലും, അഞ്ചാറു ഡോക്ക്യുമെന്ററി ചിത്രങ്ങളും ചുമ്മാര്‍ തയ്യാറാ
ക്കി നാടകക്കളരികള്‍ സംഘടിപ്പിച്ചു. കാളിത്തെയ്യം പൊറാട്ട്, താളക്കൂത്ത്.എന്നിവ നാടോടി
ത്തനിമ അവകാശപെ്പടാവുന്ന രണ്ടു രചനകളാണ്. ഇവ സംവിധാനം ചെയ്യുകമാത്രമല്‌ള, പൊറാട്ടു
നാടകശൈലിയില്‍ മദ്ധ്യകേരളത്തില്‍ മുഴുവന്‍ അവതരിപ്പിക്കുകയും ചെയ്തു. ചെണ്ടകൊട്ടും
വിളംബരജാഥയും ആയി തെരുവുനാടകങ്ങള്‍ കേരളത്തില്‍ പിന്നീട് ഒട്ടേറെ അരങ്ങേറി എങ്കിലും
ആ വഴക്കത്തിന് തുടക്കംകുറിച്ചവരില്‍ പ്രമുഖന്‍ ചുമ്മാര്‍ ആണ് എന്ന് അധികപേരും അറിഞ്ഞിട്ടി
ല്‌ള. കാളിത്തെയ്യം പൊറാട്ടില്‍ വണ്ണാക്കുകാരനായും, താളക്കൂത്തില്‍ ചാക്യാരായും ചൂണ്ടല്‍ അഭി
നയിച്ചു. കുമ്മാട്ടി, മാര്‍ഗ്ഗംകളി, ഐവര്‍നാടകം, പള്ളിപ്പാട്ടുകള്‍ എന്നിവയെപ്പറ്റി അദ്ദേഹത്തിന്റെ
രചനകള്‍ ശ്രദ്ധേയങ്ങളാണ്. 'മുടിയേറ്റ്'. ആ കലാരൂപത്തെപ്പറ്റി ഉള്ള വിദഗ്ധ പഠനമാണ്. മണ്ണാന്‍,
നാടന്‍കല, പുള്ളുവന്‍, കണിയാര്‍കളി, നാട്ടുക്കൂട്ടവും നാട്ടരങ്ങും, വേരുകള്‍തേടി, കറുത്തകല
തുടങ്ങിയവയാണ് പ്രധാനപുസ്തകങ്ങള്‍. മലയാള പത്രങ്ങളുടെ ലഘുചരിത്രവും അദ്ദേഹം എഴു
തിയിട്ടുണ്ട്. ഇംഗ്‌ളീഷില്‍ മിഷണറീസ് ആന്റ് മലയാളം ജേര്‍ണലിസം, ക്രിസ്റ്റ്യന്‍ തിയേറ്റര്‍ ഇന്‍
ഇന്ത്യ, ക്രിസ്റ്റ്യന്‍ ഫോക്‌സോംഗ്‌സ് എന്നിവ പ്രമുഖ ഗ്രന്ഥങ്ങളാണ്.

കൃതികള്‍: മണ്ണാന്‍, നാടന്‍കല, പുള്ളുവന്‍, കണിയാര്‍കളി, നാട്ടുക്കൂട്ടവും നാട്ടരങ്ങും, വേരുകള്‍തേടി, കറുത്തകല, മുടിയേറ്റ്