ഗോപാലന് ഇ.വി. (ഇ.വി.ജി)
നാടകകൃത്ത്, ചെറുകഥാകാരന്‍, നോവലിസ്റ്റ്, സംഘടനാപ്രവര്ത്തകന് എന്നീ നിലകളിലെല്ളാം
വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആള് ആണ് ഇ.വി.ജി. എന്ന പേരില്‍ അറിയപെ്പടുന്ന ഇ.വി. ഗോപാലന്.
1916 ജൂണ്‍ 1ന് പള്ളിപ്പുറം വിലേ്ളജ് എരണേഴത്ത് ആണ് ജനിച്ചത്. അച്ഛന് ഇ.വി. വേലുക്കുട്ടി
സാഹിത്യകാരന് ആയിരുന്നു. അമ്മ കല്ള്യാണി. നാട്ടില്‍തന്നെ ആയിരുന്നു വിദ്യാഭ്യാസം.
ഇന്റര്‍മീഡിയറ്റ് പഠനശേഷം അദ്ദേഹം അദ്ധ്യാപകപരിശീലനം നേടി. ടി.ടി.സി. പാസായശേഷം
1942 മുതല്‍ അദ്ധ്യാപകനായി. 1951ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ നിന്നും വിദ്വാന് പരീക്ഷ
ജയിച്ചു. പനങ്കാട്ട് ഹൈസ്ക്കൂളില്‍ ഭാഷാ അദ്ധ്യാപകനായിരുന്നു. മണപ്പുറം പുരോഗമന
സാഹിത്യസമിതിയുടെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ ആയിരുന്നു ഇ.വി.ജി. അവിടെ
പ്രവര്‍ത്തിച്ചിരുന്ന കലാസമിതിയിലും സജീവമായി പങ്കുകൊണ്ടു. ഭാര്യയുടെ പേര് കാര്‍ത്ത്യായനി എന്നാണ്. 1995 ഏപ്രില്‍21ന് ഇ.വി.ജി. മരിച്ചു.
നോവലുകള്‍, ചെറുകഥകള്‍, ബാലസാഹിത്യകൃതികള്‍, പരിഭാഷകള്‍ എന്നിങ്ങനെ പല
വിഭാഗത്തില്‍പെടുത്താവുന്ന ഒരു ഡസനിലധികം പുസ്തകങ്ങള്‍ ഇ.വി.ജി. എഴുതി. ജീവിതാശകള്‍,
നാഴികക്കല്ളുകള്‍, സ്റ്റീല്‍ മോതിരം, ഗ്രാമത്തിന്റെ കരച്ചില് എന്നിവയാണ് കഥാസമാഹാരങ്ങള്‍.
സമൂഹത്തിലെ മര്‍ദ്ദിത ജനവിഭാഗത്തിന്റെയും, ഇടത്തരക്കാരന്റെയും ജീവിതാനുഭവങ്ങള്‍ ആണ്
കഥകളിലെ പ്രമേയം. കഥാരചനാ ചാരുതയേക്കാള്‍ അധികം അവ ആവിഷ്കരിക്കുന്ന
ജീവിതസത്യങ്ങളാണ് ഇ.വി.ജി.യെ സ്വാധീനിച്ചത് എന്ന് വ്യക്തം. പ്രതിപാദനത്തെക്കാള്,
പ്രതിപാദ്യം പ്രധാനമായി കരുതുന്നത് ഇ.വി.ജി. കൃതികളുടെ സാമാന്യസ്വഭാവമാണ്.
ജീവിതഗന്ധിയാവണം സാഹിത്യം എന്നില്ള എന്ന വിശ്വാസം പ്രാബല്യത്തില്‍ വരികയും അരങ്ങു
കീഴടക്കുകയും ചെയ്തപേ്പാള്‍, വഴിമാറിച്ചവിട്ടാന് ഈ നാട്ടുമ്പുറത്തുകാരനായ എഴുത്തുകാരന്
കൂട്ടാക്കാതിരുന്നതിലാവാം, പുതുതലമുറ അദ്ദേഹത്തെ മിക്കവാറും അറിയാതെ പോയത്.
അദ്ദേഹത്തിന്റെ പല നാടകങ്ങളും പ്രാദേശികമായി അവതരിപ്പിക്കപെ്പട്ടതാണ്. ആര്‍ക്കും വേണ്ടാത്ത
മനുഷ്യന്, മരണവുമായിഒരു ഓട്ടപ്പന്തയം, വേദന എന്നിവ ഇ.വി.ജി.യുടെ നോവലുകളാണ്.
ഗ്രാമമാണ് നോവലുകളുടെ പശ്ചാത്തലം എന്ന് സാമാന്യമായി പറയാം. ഇന്നലത്തെ നിഴലും
നാളത്തെ വെളിച്ചവും നൃത്തനാടകമാണ്. നാളെയുടെ നാമ്പുകള്‍ ഗാനനാടകവും. തോറ്റവന്റെ
തൊപ്പി, കണ്ടവരുണ്ടോ, സൗന്ദര്യസീമ, കേരളംപുലരുന്നു എന്നിവ കുട്ടികള്‍ക്കുള്ള നാടകങ്ങളാണ്.
മോള് നിന്റെ മോനെന്റെ, പണത്തിന്റെ പിന്നാലെ, നാം മനുഷ്യരാണ്, ഒരേ ഭൂമി ഒരേ രക്തം
എന്നിവയാണ് മറ്റു പ്രഹസനങ്ങള്‍. അക്കാലത്ത് കുട്ടികളുടെ നാടകം എന്ന സങ്കല്പം തന്നെ
അങ്കുരാവസ്ഥയിലായിരുന്നു. അദ്ധ്യാപകനായ ഇ.വി.ജി. അതില്‍ കൈവെച്ചു എന്നതാണ് ശ്രദ്ധേയം.
സമത്വഭാവവും ജീവിതസ്നേഹവും കുട്ടികളില്‍ വളര്‍ത്തുകയാണ് ഈ നാടകങ്ങളുടെ ലകഷ്യം.
സംഭവപ്രധാനം ആവണം അത്തരം രചനകള്‍ എന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍
നവീന നാടകപരീക്ഷണങ്ങളില്‍ സംവിധായകന് കൂടി ആയ ഇ.വി.ജി.യ്ക്ക് താല്പര്യം
ഉണ്ടായിരുന്നില്ള. കുട്ടികള്‍ക്കുവേണ്ടി എഴുതിയ കഥകളാണ് ധര്‍മ്മോപദേശകഥകള്‍. വിറ്റാമിനുകള്‍
എന്ന കൃതി ശാസ്ത്രവിഷയമാണ്. രാശി എന്ന സര്‍പ്പം എന്ന പുസ്തകം തര്‍ജ്ജമയാണ്.
എന്‍.ബി.എസ.് വിജ്ഞാനകോശത്തിനുവേണ്ടി പല ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇ.വി.ജി.യുടെ
മറ്റൊരു ശാസ്ത്രഗ്രന്ഥമാണ് ഇന്നത്തെ ലോകത്തില്‍ രസതന്ത്രം. പ്രതിജ്ഞ എന്ന നാടകത്തിന് 1944ല്‍
തലശേ്ശരി പുരോഗമന സാഹിത്യസമ്മേളനം സമ്മാനം നല്കി. നാം മനുഷ്യരാണ് എന്ന നാടകം,
മണപ്പുറം നാടകോത്സവത്തില്‍ സമ്മാനിതമായി.
കൃതികള്‍: ആര്‍ക്കും വേണ്ടാത്ത മനുഷ്യന്, മരണവുമായിഒരു ഓട്ടപ്പന്തയം, വേദന (നോവലുകള്‍). ജീവിതാശകള്‍,
നാഴികക്കല്ളുകള്‍, സ്റ്റീല്‍മോതിരം, ഗ്രാമത്തിന്റെ കരച്ചില് (കഥാസമാഹാരങ്ങള്‍). നാളെയുടെ നാമ്പുകള്‍ ഗാനനാടകവും. തോറ്റവന്റെ തൊപ്പി, കണ്ടവരുണ്ടോ, സൗന്ദര്യസീമ, കേരളംപുലരുന്നു. (കുട്ടികള്‍ക്കുള്ള നാടക) മോള് നിന്റെ മോനെന്റെ, പണത്തിന്റെ പിന്നാലെ, നാം മനുഷ്യരാണ്, ഒരേ ഭൂമി ഒരേ രക്തം
(പ്രഹസനങ്ങള്‍). ധര്‍മ്മോപദേശകഥകള്‍.
Leave a Reply Cancel reply