മലപ്പുറം ജില്ലയില്‍ മേലാറ്റൂരില്‍ കാവനാല്‍ ജോസഫിന്റെയും ലീലാമ്മയുടെയും മകനായി 1971 ഏപ്രില്‍ 14ന് ജനനം. മേലാറ്റൂര്‍ എല്‍ പി സ്‌കൂള്‍, ആര്‍ എം എച്ച് എസ്, മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജ്, വടകര മോഡല്‍ പോളി ടെക്‌നിക് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും ബിരുദവും, ഭാരതീയ വിദ്യാ ഭവനില്‍ നിന്നു ജോര്‍ണലിസത്തില്‍ പീ ജീ ഡിപേ്‌ളാമയും. തുടര്‍ന്ന് ബിറ്റ്‌സ് പിലാനിയില്‍ നിന്നും എഞ്ചിനീയറിങ്ങ് ബിരുദം. ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പെണ്‍മനസ്‌സുകളുടെ പെരുവഴിയമ്പലം ഏറ്റവും നല്ല പഠന ഗവേഷണ പ്രബന്ധത്തിനുള്ള എം ശിവറാം അവാര്‍ഡ് നേടുകയുണ്ടായി. ഇപ്പോള്‍ തിരുവനന്തപുരത്ത് ഐഡിയ സെല്ലുലര്‍ ലിമിറ്റഡില്‍ സീനീയര്‍ മാനേജര്‍ നെറ്റവര്‍ക്ക് സര്‍വ്വീസസ് ആയി ജോലി ചെയ്യുന്നു. ഭാര്യ– ഷിജി മാത്യു, മക്കള്‍– ഗ്രാമിക, ഗ്രഹിത.

http://kjsiju.blogspot.com/