ജ: 1915 സെപ്തംബര്‍, തെക്കേമലബാര്‍. പ്രശസ്ത കഥകളി നടനായിരുന്ന കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ഭാര്യ.  ഗുരുഗോപിനാഥ് ചിത്രോദയ നൃത്തകലാലയ അദ്ധ്യാപിക. കേരള കലാലയം സ്ഥാപിച്ചു. മോഹിനിയാട്ടം ചരിത്രവും ആട്ടപ്രകാശവും. പു: കേന്ദ്ര സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, കേന്ദ്രസംസ്ഥാന സാംഗീത നാടക അക്കാഡമി അവാര്‍ഡ്. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ 'ഗുരു' സ്ഥാനം, കലാമണ്ഡലത്തില്‍ നിന്ന് കീര്‍ത്തി ശംഖ്, ഫെലോഷിപ്പ്. മ: 12.5.1999.