കേസരി ബാലകൃഷ്ണപിള്ള 1889 ഏപ്രില്‍ 13 ന് തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്‍ അകത്തൂട്ട്
ദാമോദരന്‍ കര്‍ത്താവ്. അമ്മ പാര്‍വ്വതിയമ്മ. തിരുവനന്തപുരത്തെ മഹാരാജാസ് ഹൈസ്‌ക്കൂളില്‍
നിന്ന് 1904ല്‍ മെട്രിക്കുലേഷനും 1908 ല്‍ മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ. യും ജയിച്ചു.
               ചരിത്രമായിരുന്നു ഐച്ഛികം. തുടര്‍ന്ന് വിമന്‍സ് കോളേജില്‍ ട്യൂട്ടര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. വിമന്‍സ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ 1917 വരെ ജോലിചെയ്തു. ഇതിനിടെ 1913ല്‍ ഒന്നാംക്‌ളാസേ്‌സാടെ നിയമബിരുദം നേടി. 1917 മുതല്‍ 1922 വരെ അഭിഭാഷകനായി
. 1917ല്‍ പറവുര്‍ മാടവനപ്പറമ്പില്‍ ഗൗരി അമ്മയെ വിവാഹം ചെയ്തു. വളരെ വേഗം വക്കീല്‍പ്പണി അദ്ദേഹം ഉപേക്ഷിച്ചു. ഇതിനിടെ ചില പ്രസാധകന്മാര്‍ ആവശ്യപെ്പട്ടതനുസരിച്ച് ചില പുസ്തകങ്ങള്‍ അദ്ദേഹം എഴുതിക്കൊടുത്തു. അങ്ങനെ പരിചയപെ്പട്ട ഒരാളാണ് ബി.വി. ബുക് ഡിപേ്പാ ഉടമ കുളക്കുന്നത്തു രാമന്‍ മേനോന്‍. മേനോന്‍ 1904ല്‍
തുടങ്ങിയിരുന്ന സമദര്‍ശിയുടെ പത്രാധിപത്യം ബാലകൃഷ്ണപിള്ള ഏറ്റെടുത്തു. ആഴ്ചയില്‍ മൂന്നു
ലക്കം എന്ന കണക്കിലായിരുന്നു സമദര്‍ശിയുടെ പ്രസിദ്ധീകരണം. തിരുവിതാംകൂറിലെ ദിവാന്‍ ഭരണത്തിലെ അഴിമതികളേയും, ഉദ്യോഗസ്ഥന്മാരുടെ വീഴ്ചകളേയും അതിനിശിതമായി തന്റെ
മുഖപ്രസംഗത്തില്‍ കേസരി തുറന്നുകാട്ടി. നായന്മാരുടെ പിന്‍തുടര്‍ച്ചാവ്യവസ്ഥകള്‍, ആളോഹരിഭാഗം തുടങ്ങിയ സാമൂഹിക മാറ്റങ്ങളിലും സമദര്‍ശിയിലൂടെ പുരോഗമനോന്മുഖമായ അഭിപ്രായങ്ങള്‍ പുറത്തുവന്നു. വിമര്‍ശനത്തിന്റെ സ്വരം മയപെ്പടുത്തണം എന്ന് പത്രം ഉടമകള്‍ക്കു തോന്നി. അതറിഞ്ഞതോടെ കേസരി പത്രാധിപത്യം ഉപേക്ഷിച്ചു.
    ബഹുജനങ്ങളില്‍ നിന്നും മൂലധനം സമ്പാദിച്ച് – ഇതിനുവേണ്ടി മലയായില്‍ നിന്നും പണം കിട്ടി – ശാരദാ പ്രസ് സ്ഥാപിച്ച്, പ്രബോധകന്‍ പത്രം തുടങ്ങി. മൂന്നുമാസത്തിനുള്ളില്‍ പ്രബോധകന്റെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. ബാലകൃഷ്ണപിള്ള, പിന്നത്തെ ആഴ്ച 'കേസരി' വാരിക പ്രസിദ്ധപെ്പടുത്തി. അധികാരികള്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചതിനെതുടര്‍ന്ന് പത്രം നടത്തിക്കൊണ്ടുപോകാനാകാതെ കേസരി
ആ രംഗംവിട്ടു. പ്രസ്‌സ് വിറ്റ് കടം വീട്ടി. പിന്നീട് 1942 വരെ തിരുവനന്തപുരത്ത് എഴുത്തും വായനയും
ആയി കൂടി. അതിനുശേഷം അദ്ദേഹം പറവൂര്‍ മാടവനപ്പറമ്പിലേയ്ക്ക് താമസം മാറ്റി. രോഗബാധിതനായ ബാലകൃഷ്ണപിള്ള 1957 നവംബറില്‍ കോട്ടയത്തു താമസമാക്കി. 1960 ഡിസംബര്‍ 18 ന് മരിച്ചു.
    ചരിത്രം, സാഹിത്യനിരൂപണം എന്നിവയില്‍ അദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണ്.
പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നേരിട്ടു പങ്കെടുത്തില്‌ള എങ്കിലും, ജീവല്‍ സാഹിത്യത്തിന്റെ പ്രമേയത്തേയും, രീതിയേയുംകുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ -പില്ക്കാലത്ത് പുരോഗമന സാഹിത്യത്തിലെ ഒരു വിഭാഗം അദ്ദേഹത്തെ എതിര്‍ത്തു – പുരോഗമന
സാഹിത്യപ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരുടെ കൃതികള്‍ക്ക് അദ്ദേഹം എഴുതിയ നിരൂപണങ്ങള്‍, ആമുഖങ്ങള്‍ എന്നിവയൊക്കെ ആ പ്രസ്ഥാനത്തിന്റെ പ്രകടനപത്രികകള്‍ തന്നെ. യാഥാസ്ഥിതികത്വത്തെ ഞെട്ടിക്കുന്ന ഏതാശയവും ബാലകൃഷ്ണപിള്ള സ്വീകരിച്ചു. അധ്യാപകനായിരിക്കെ പുരാതത്ത്വ പ്രദീപം, ഹര്‍ഷവര്‍ദ്ധനന്‍, വിക്രമാദിത്യന്‍, ത്രിഭുവനമല്‌ളന്‍ എന്നീ കൃതികള്‍ അദ്ദേഹം എഴുതി. പത്രപ്രവര്‍ത്തനരംഗത്തുനിന്ന് പിന്‍വാങ്ങിയശേഷം
നവലോകം, രാജരാജീയം, രൂപമഞ്ജരി, നോവല്‍ പ്രസ്ഥാനങ്ങള്‍, സാങ്കേതിക ഗ്രന്ഥനിരുപണങ്ങള്‍, കുറെക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങള്‍ എന്നിവ എഴുതി. യൂറോപ്യന്‍
സാഹിത്യത്തില്‍നിന്ന് ബല്‍സാക്കിന്റെ സാന്ധില്യ, മോപ്പസാങ്ങിന്റെ കാമുകന്‍, ഇബ്‌സന്റെ
പ്രേതങ്ങള്‍, പിരാന്തലോയുടെ ഓമനകള്‍ എന്നിങ്ങനെ ചില കൃതികള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തു. ഏതാനും യൂറോപ്യന്‍ കഥകളുടെ പരിഭാഷകള്‍, കാര്‍മെന്‍ എന്നിവയും പ്രസിദ്ധപെ്പടുത്തി. ഇടപ്പള്ളി രാഘവന്‍പിള്ള, കെടാമംഗലം പപ്പുക്കുട്ടി, ചങ്ങമ്പുഴ, ജി, എം.സി. ജോസഫ്, സീതാരാമന്‍
എന്നിവരുടെ കൃതികള്‍ക്ക് കേസരി എഴുതിയ സുദീര്‍ഘമായ അവതാരികകള്‍, മലയാളത്തിലെ നിരൂപണചരിത്രത്തിലെ നാഴികക്കല്‌ളുകള്‍ ആണ്. പ്രസ്ഥാനലക്ഷണങ്ങള്‍ വിവരിച്ച്, കൃതി ഏതു വിഭാഗത്തില്‍ ഉള്‍പെ്പടുന്നു എന്ന് രേഖപെ്പടുത്തുന്നതായിരുന്നു പലപേ്പാഴും കേസരി കൈക്കൊ
ണ്ട രീതി. പ്രാചീന ഏഷ്യന്‍ ചരിത്രമാണ് അദ്ദേഹത്തിന്റെ മറ്റൊരു ഗവേഷണ മേഖല. കല്പഗണിതം എന്നൊരു കാലഗണനാസമ്പ്രദായം താന്‍ നിര്‍ദ്ധാരണം ചെയ്തതായി കേസരി അവകാശപെ്പടുന്നു. വിഷ്ണു, ശിവന്‍, അലക്‌സാണ്ടര്‍ തുടങ്ങിയവരെപ്പറ്റിയും, പ്രളയം തുടങ്ങിയവയെപ്പറ്റിയും
കേസരിയുടെ ഗവേഷണങ്ങള്‍ പുതുമയാര്‍ന്നവയാണ് – അദ്ദേഹത്തിന് താല്പര്യം ഇല്‌ളാത്ത വിഷയങ്ങള്‍ ഇല്‌ളതന്നെ. ജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, ചിത്രകല, രാഷ്ട്രമീമാംസ –
സാഹിത്യനിരൂപണത്തിന്റെ മേഖലയിലേയ്ക്ക് ഇതരവിജ്ഞാനശാഖകളെ സംക്രമിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹാ സംഭാവന. കേസരിയുടെ പ്രബന്ധങ്ങള്‍ എന്‍.ബി.എസ്. ഒരു പുസ്തകമായി പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. ചരിത്ര ഗവേഷണ പ്രബന്ധങ്ങളില്‍ ചിലത് സാഹിത്യ
അക്കാദമിയും. 1935-'42 കാലത്ത് തിരുവനന്തപുരത്ത് നടന്നിരുന്ന കേസരിയുടെ സദസ്‌സാണ് സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പരിവര്‍ത്തനത്തിന്റെ ആണിക്കല്‌ളായിത്തീര്‍ന്നത്.

കൃതികള്‍: കേസരിയുടെ പ്രബന്ധങ്ങള്‍, നവലോകം, രാജരാജീയം, രൂപമഞ്ജരി, നോവല്‍ പ്രസ്ഥാനങ്ങള്‍, സാങ്കേതികഗ്രന്ഥനിരുപണങ്ങള്‍, കുറെക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങള്‍