1938 നവംബര്‍ 30–ാം തീയതി കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്ടില്‍ ജനിച്ചു. 1960–ല്‍ കൊല്ലങ്കോട്ടു ഹൈസ്‌കൂളില്‍നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും 1962–ല്‍ പാറശാല ബേസിക് ട്രെയിനിംഗ് സ്‌കൂളില്‍നിന്നും റ്റി.റ്റി.സി. വിദ്യാഭ്യാസവും നേടി. 1972–ല്‍ മധുര സര്‍വ്വകലാശാലയില്‍നിന്നും ചരിത്രത്തില്‍ ബിരുദവും 1974 ല്‍ അണ്ണാമല സര്‍വ്വകലാശാലയില്‍നിന്നും ബി.എഡ്.ബിരുദവും 1984ല്‍ കേരളാ സര്‍വ്വകലാശാലയില്‍നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഗവണ്‍മെന്റു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗൂഡല്ലൂര്‍ ഗവണ്‍മെന്റു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , പന്തലൂര്‍ (നീലഗിരി ജില്ല) എന്നിവടങ്ങളില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായും ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൊല്ലങ്കോട് എന്നിവിടങ്ങളില്‍ മലയാളം ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചു. 35 വര്‍ഷത്തെ സുദീര്‍ഘമായ അദ്ധ്യാപകസേവനത്തിനുശേഷം 1997–ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. മലയാളഭാഷയ്ക്കു നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് കമലജം സാഹിത്യവേദിയില്‍നിന്നും 2006–ലെ ആര്‍ഷഭൂമി സ്മാരകപുരസ്‌കാരം ലഭിക്കുകയുണ്ടായി. 'തിരുക്കുറല്‍ എക്‌സ്പ്രസ്‌സ്' ആദ്യകവിതാസമാഹാരം. അച്ഛന്‍: പൊടിക്കുട്ടിനാടാര്‍. അമ്മ: അമ്മാള്‍ അമ്മ. ഭാര്യ: ശ്രീമതി പുഷ്പാബായ്. മക്കള്‍: ഡോ.സി.പി.വിജി, സി.പി.ഷിജി, എന്‍ജിനീയര്‍ സി.പി.രാജേഷ്.