തിരുവനന്തപുരം ജില്‌ളയില്‍ നെയ്യാറ്റിന്‍കര താലൂക്കിലെ പഴയ ഉച്ചക്കടയില്‍ ജനനം. ഉച്ചക്കട എല്‍.പി.എസ്,  കുളത്തൂര്‍ ഗവ. ഹൈസ്‌കൂള്‍, ധനുവച്ചപുരം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജ്, തിരുവനന്തപുരം ഗവ. ലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കലാസാംസ്‌കാരിക  നാടകപ്രവര്‍ത്തകനും പാരലല്‍ കോളേജ് അദ്ധ്യാപകനും ആയിരുന്നു.  കുറേക്കാലം കേരളസര്‍വകലാശാലയില്‍ അസിസ്റ്റന്റായി ജോലിനോക്കി.  ഇപേ്പാള്‍ അതിയന്നൂര്‍ ബേ്‌ളാക്ക് ഡവലപ്‌മെന്റ് ഓഫീസര്‍. ശംഖ് എന്ന കവിതയ്ക്ക് 2004-ലെ ആശാന്‍ പ്രൈസ് (കായിക്കര) ലഭിച്ചു.