ജനനം: 1977 ജൂലായ് 22ന് കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍. അച്ഛന്‍:പി.എന്‍.രാജപ്പന്‍ മാസ്റ്റര്‍, അമ്മ: ആര്‍.രാജമ്മ.
പയ്യന്നൂര്‍ കോളേജ്, തലശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശേരി ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഡോ.കെ. പി. മാലതിയുടെ കീഴില്‍ ‘സ്ത്രീ സ്വത്വനിര്‍മ്മിതി സ്ത്രീരചനകളില്‍’ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി ലഭിച്ചു. 2000 മുതല്‍ 2005 വരെ കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച് എസ് എസിലും, പിന്നീട് വിവിധ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അധ്യാപികയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജ്, കണ്ണൂര്‍ കെ.എം.എം. ഗവ.വനിതാ കോളേജ്, കാസര്‍കോട് ഗവ. കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. ഇപ്പോള്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാള പഠനവിഭാഗം-ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍.
കണ്ണൂര്‍ സര്‍വകലാശാല കലോത്സവ ചെറുകഥാമത്സരത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. ദീര്‍ഘമായ ഇടവേളയ്ക്കുശേഷം ഫെയ്‌സ്ബുക്കില്‍ കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ എഴുതിത്തുടങ്ങി. തുടര്‍ച്ചയായി എഴുതിയ കഥകള്‍ നോവലായി മാറി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവല്‍ മലയാളത്തിലെ പുസ്തകപ്രസാധന ചരിത്രത്തിലെ അപൂര്‍വതയായി. പ്രകാശനത്തിനു മുമ്പേ ആദ്യപതിപ്പ് വിറ്റുതീര്‍ന്നു. ആത്രേയകം എന്ന നോവലാണ് 2026ലെ അമ്പതാമത് വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് നേടിയത്. വയലാര്‍ മരിച്ച വര്‍ഷത്തില്‍ ജനിച്ച കുട്ടിക്കാണ് അമ്പതാമത് അവാര്‍ഡ് എന്നതും കൗതുകമായി.
മക്കള്‍: നന്ദ, ശ്രീപാര്‍വ്വതി. e-mail: rraajashree@gmail.com
കൃതികള്‍
നായികാനിര്‍മ്മിതി: വഴിയും പൊരുളും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2018.
അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും, ലോഗോസ് ബുക്‌സ്, 2018.
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, മാതൃഭൂമി ബുക്‌സ് 2019.
ആത്രേയകം : മാതൃഭൂമി ബുക്‌സ് 2024
നിന്റെ കഥ
പുരസ്‌കാരം
2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത)
2026ലെ അമ്പതാമത് വയലാര്‍ അവാര്‍ഡ് (ആത്രേയകം നോവല്‍)