ജനനം:12.01.1914. മരണം:31. 12.2010. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പഠനശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ രസതന്ത്രവിഭാഗത്തില്‍ മൂന്നു വര്‍ഷം അദ്ധ്യാപകപ്രവൃത്തി. അതിനുശേഷം സ്വന്തം ട്യൂട്ടോറിയല്‍ കോളേജ് ആറ്റിങ്ങലും ചിറയന്‍കീഴിലുമായി നിരവധി വര്‍ഷം നടത്തി. ഒരു പറ്റം ശിഷ്യസമ്പത്ത് നേടി. രണ്ടു വര്‍ഷം ശ്രീമൂലം ക്‌ളബ്ബിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.  ധാരാളം അന്യഭാഷാകൃതികള്‍ വായിച്ച് പ്രാവീണ്യം നേടി. പതിനഞ്ച് വര്‍ഷം മുമ്പാണ് തമിഴ്കൃതികളില്‍ ആകൃഷ്ടനായത്. കമ്പന്റെ കൃതികളോട് ഏറെ അടുപ്പം തോന്നിത്തുടങ്ങിയ കാലത്ത് ആ കൃതികളെ ആധാരമാക്കി ഗവേഷണവും ആരംഭിച്ചു. കമ്പന്‍ഫൗണ്ടേഷന്‍ രൂപീകരിച്ചതും ഇക്കാലഘട്ടത്തിലാണ്. കമ്പരാമായണം ഒരു സമഗ്രഹഠനം നടത്തിയ 2005ല്‍ 345 പേജുള്ള 'കമ്പരാമായണം ഒരു ഗദ്യസംഗ്രഹം' എന്ന പുസ്തകം ഡി.സി.ബുക്‌സ് പ്രസിദ്ധീകരിക്കുകയും ചെയ്തു. അഞ്ചു രാമായണങ്ങളില്‍ വിവിധ കാണ്ഡങ്ങള്‍ തമ്മിലൊരു താരതമ്യപഠനം നടത്തി എണ്ണൂറു താളുകളുള്ള ഒരു കൃതി രചിച്ചുകൊണ്ടിരിക്കവേ കണ്ണിന്റെ കാഴ്ചശക്തി ക്രമേണ കുറയുകയും ആ സാഹിത്യ അനം പകുതിവഴിയില്‍ മടങ്ങിപോവുകയും ചെയ്തു. ആ കൃതിയുടെ പൂര്‍ണ്ണത കാണാത്ത ദുഃഖത്തിലാണ് മക്കള്‍ മൂവരും. അവസാനകാലത്തെ നാലുമാസം കലമശേ്ശരിയില്‍ താമസിക്കുന്ന മകന്‍ ശ്രീ ജയതിലകന്റെ വസതിയിലായിരുന്നു. മകന്റെ നിര്‍ബന്ധപ്രകാരം വിദഗ്ദ നേത്രചികിത്സ തേടുകയും മരണത്തിന് മൂന്നു മാസം മുമ്പ് ഒരു കണ്ണിന്റെ അന്ധത പൂര്‍ണ്ണമായും മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ രചനാതരുക്കള്‍ക്കിടയില്‍ കുരുത്തുവന്ന ഒരു വനജോത്സ്യനയാണ് 'കമ്പരാമായണത്തിലെ ബാലി'.