എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍

സമുദായ പരിഷ്‌കര്‍ത്താവും ഗ്രന്ഥകാരനുമായ വി.ടി ഭട്ടതിരിപ്പാടിന്റെ മകന്‍. മേഴത്തൂര്‍ വെള്ളിത്തിരുത്തി മനയില്‍ ജനനം. കാലടി വിദ്യാപീഠത്തില്‍ കുറെനാള്‍ പഠിപ്പിച്ചു. പിന്നീട് മേഴത്തൂരില്‍ മാതൃഭൂമി ലേഖകനായി. അച്ഛന്റെ കൃതികളെല്ലാം പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൈയെടുത്തു. വി.ടിയുടെ സമ്പൂര്‍ണ കൃതികള്‍ പുറംലോകത്തെത്തിയത് അങ്ങനെയാണ്.