കവി, ഉപന്യാസകാരന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു എല്ലാവരും കുഞ്ഞുണ്ണിമാഷ് എന്നുവിളിക്കുന്ന കുഞ്ഞുണ്ണി. ജനനം: 1927 മേയ് 10. മരണം 2006 മാര്‍ച്ച് 26. അച്ഛന്‍: തൃശൂര്‍ വലപ്പാട് ഞായപ്പിള്ളി ഇല്ലത്ത് നീലകണ്ഠന്‍ മൂസ്സ്. അമ്മ: അതിയാരത്ത് നാരായണിയമ്മ. കോഴിക്കോട് രാമകൃഷ്ണാശ്രമം ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു.

കൃതികള്‍

കവിത
രാഷ്ട്രീയം
കുറ്റിപ്പെന്‍സില്‍
ഊണുതൊട്ട് ഉറക്കംവരെ
ചെറിയ കുട്ടിക്കവിതകള്‍
വലിയ കുട്ടിക്കവിതകള്‍
എന്നിലൂടെ
പലതരം കഥകളും കാര്യങ്ങളും
കുഞ്ഞുണ്ണിയുടെ കവിതകള്‍
കുഞ്ഞുണ്ണിമാഷും കുട്ട്യോളും
നമ്പൂരിഫലിതങ്ങള്‍
പഴമൊഴിപ്പത്തായം
കുഞ്ഞുണ്ണിക്കവിതകള്‍, കഥകള്‍
കുഞ്ഞുണ്ണിമാഷും കുട്ട്യോളും; പലതരം കഥകളും കുറിപ്പുകളും
കുഞ്ഞുണ്ണിമാസ്റ്റര്‍
കുന്നോളം വലിപ്പമുള്ള കുഞ്ഞുകഥകള്‍
കിലുക്കാംപെട്ടി
കുട്ടേട്ടന്‍
കുട്ടികളുടെ നിഘണ്ടു
മൊഴിമുത്തുകള്‍
നല്ലതുപോലെ പഠിക്കാന്‍ കുഞ്ഞുസൂത്രങ്ങള്‍

പുരസ്‌കാരം

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം