ശ്രീമഹാഭാഗവതം സംസ്‌കൃതത്തില്‍നിന്ന് മലയാളത്തിലേക്ക് പൂര്‍ണരൂപത്തില്‍ പരിഭാഷപ്പെടുത്തിയ സാഹിത്യകാരനാണ് മുഴങ്ങോട്ടുവിള കൃഷ്ണപിള്ള (4 ഫെബ്രുവരി 1887-17 ആഗസ്റ്റ് 1970).
കൊല്ലത്തെ കരുനാഗപ്പള്ളിയില്‍ ജനിച്ചു. ആധാരമെഴുത്തുകാരനായിരുന്നു. ശ്രീകൃഷ്ണവിലാസം പ്രൈമറി സ്‌കൂള്‍ ഇദ്ദേഹമാണ് സ്ഥാപിച്ചത്. 1970ല്‍ നിര്യാതനായി.

കൃതികള്‍

ശ്രീമഹാഭാഗവതം കേരളഭാഷാഗാനം
ശ്രീഭട്ടാരശതകം
ശ്രീകൃഷ്ണവിജയം (വിവര്‍ത്തനം)
മോഹമുദ്ഗരം
അന്യോക്ത്യുല്ലാസം