കേശിനി കൃഷ്ണന്
ആര്.കാര്‍ത്തികേശിനി അമ്മ എന്നാണ് ശരിയായ പേര്. കേശിനി കൃഷ്ണന് പാറശാല എന്ന പേരില്‍ എഴുതുന്നു. 1947ല്‍ കന്യാകുമാരി ജില്ലയിലെ പള്ളിയാടിയില്‍ അദ്ധ്യാപികയായി. മുപ്പത്തിമൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം ഹെഡ്മിസ്ട്രസ്സ് ആയി പിരിഞ്ഞു. വിദ്യാര്‍ത്ഥിനി ആയിരിക്കെ തന്നെ കവിതാ രചനയിലും കഥാ രചനയിലും സമ്മാനങ്ങള്‍ നേടി. അദ്ധ്യാപക കലാസാഹിത്യസമിതി വര്‍ഷം തോറും നടത്താറുള്ള മത്സരങ്ങളിലും സമ്മാനങ്ങള്‍ നേടി. 2002 ല്‍ എ.കെ.എസ്.എസിന്റെ അദ്ധ്യാപക പ്രതിഭാ സംസ്ഥാന അവാര്‍ഡിനും അര്‍ഹയായി. 2005 ല്‍ വര്‍ക്കല ശിവഗിരി മഠത്തിന്റെ കാവ്യശ്രേഷ്ഠം അവാര്‍ഡ് 'ഒരു വിലാപം' എന്ന കവിതക്ക് ലഭിച്ചു. 2008 ല്‍ 'ഒരു ദലിത് ഗ്രാമത്തിന്റെ കഥ' എന്ന നോവലിന് കേന്ദ്ര ദലിത് സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ ഡോ.ബി.ആര്. അംബേദ്കര്‍ അവാര്‍ഡ് ലഭിച്ചു. 2009 ല്‍ 'ദുര്യോഗം' എന്ന ഖണ്ഡകാവ്യത്തിനും ഇതേ അവാര്‍ഡ് ലഭിച്ചു. ആകാശവാണിയിലും ആനുകാലികങ്ങളിലും കൂടെയാണ് പുതിയ കഥകളും കവിതകളും അവതരിപ്പിക്കുന്നത്. മലയാള സാഹിത്യത്തിലും കഥാ പ്രസംഗത്തിലും കാര്‍ത്തികേശിനി അമ്മയ്ക്ക് ബിരുദം ഉണ്ട്. യവനിക പബ്ലിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. പതിനാല് കൃതികള്‍ കേശിനി കൃഷ്ണന്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ബാലസാഹിത്യം, കഥാസമാഹാരം, കവിതാസമാഹാരം, നോവല്‍, ഭക്തിസാഹിത്യം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
കൃതികള്‍
മുന്തിരിപ്പഴങ്ങള്‍ (കവിതകള്‍ ബാലസാഹിത്യം) അദ്ധ്യാപക കലാസാഹിത്യ സമിതി, 2002
പ്രണയസല്ലാപം (ഖണ്ഡകാവ്യം) അദ്ധ്യാപക കലാസാഹിത്യ സമിതി, 2003
ആറ്റുകാല്‍ ദേവീ ചരിതം, യവനിക പബ്ലിക്കേഷന്‍സ്, 2004
അപ്പുപ്പന് താടി (ബാലസാഹിത്യം), പെന്ബുക്സ്, 2004
വേനല്‍പ്പറവകള്‍ (കഥാസമാഹാരം) വീണ പബ്ലിക്കേഷന്‍സ്, 2003
മഞ്ചാടിമുത്ത് (ബാലസാഹിത്യം) മെലിന്‍ഡ ബുക്സ്, 2006
ചെമ്പനും തുമ്പനും (ബാലസാഹിത്യം) മെലിന്‍ഡ ബുക്സ്, 2005
സമ്മാനം (കഥാസമാഹാരം ബാലസാഹിത്യം). മെലിന്‍ഡ ബുക്സ്, 2006
ഭാഗ്യജാതകം (നോവല്‍). മെലിന്‍ഡ ബുക്സ്, 2007
കിങ്ങിണിപ്പൂവുകള് (ബാലസാഹിത്യം) യവനിക പബ്ലിക്കേഷന്‍സ്, 2008
പങ്കിയമ്മുമ്മയും പമ്മനും (ബാലസാഹിത്യം) യവനിക പബ്ലിക്കേഷന്‍സ്, 2008
കുട്ടികളേ നിങ്ങള്‍ക്കായി ഇതാ കഥാപ്രസംഗങ്ങള്‍ (ബാലസാഹിത്യം) യവനിക പബ്ലിക്കേഷന്‍സ്, 2008
ഒരു ദലിത് ഗ്രാമത്തിന്റെ കഥ (നോവല്‍) യവനിക പബ്ലിക്കേഷന്‍സ്, 2008
Leave a Reply Cancel reply