ജനനം 1943 ല്‍ കൊല്ലം ജില്ലയിലെ തൃക്കടവൂരില്‍. ചെല്ലമ്മക്കുഞ്ഞമ്മയുടെയും ശ്രീനാരയണന്‍ ഉണ്ണിത്താന്റെയും മകള്‍. അഞ്ചാലുംമൂട്, നീരാവില്‍, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. റിട്ടയേര്‍ഡ് പ്രൊഫസര്‍ (ഇംഗ്ലീഷ്) ആണ്. ഇംഗ്ലീഷ്, മലയാളം കവിതകള്‍, മലയാളം കഥകള്‍ എന്നിവ രചിക്കുന്നു.

കൃതികള്‍

'മൃത്യോര്‍മ' (കഥകള്‍)  ഉണ്‍മ പബ്ലിക്കേഷന്‍സ്, നൂറനാട്, 1997
'ഇവിടെ എനിക്ക് സുഖമാണ്' (കഥകള്‍)  പ്രഭാത് ബുക്ക് ഹൗസ്, 2001
 'സത്യം മാത്രമേ ബോധിപ്പിക്കൂ' (കഥകള്‍). കൊല്ലം: സൈന്ധവ ബുക്‌സ്, 2005
'വള്ളി അമ്മായി' (കഥകള്‍). കൊല്ലം: സൈന്ധവ ബുക്‌സ്, 2008.

പുരസ്‌കാരം

ഇംഗ്ലീഷ് കവിതയ്ക്ക് സ്‌കോട്ടിഷ് അവാര്‍ഡ് (ഡിപ്ലോമ ഇന്‍ പൊയട്രി)
മലയാളം കഥയ്ക്ക് ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള അവാര്‍ഡ്
 ശ്രീനാരായണ സാഹിത്യ സമിതി അവാര്‍ഡ് (പുനലൂര്‍)
പ്രചോദ സാഹിത്യ സമിതി അവാര്‍ഡ് (കൊല്ലം)
കഥാരംഗം പ്രവാസി അവാര്‍ഡ് (ബാംഗഌര്‍)