ചന്ദ്രികാ ശങ്കരനാരായണന്. ഡോ. (ഡോ. ചന്ദ്രികാ ശങ്കരനാരായണന്)
ജനനം 1943 ജൂണ്‍ 13 ന് ആലപ്പുഴ ജില്ലയിലെ നിലംപേരൂരില്‍. എന്‍.പി. പണിക്കരുടെയും കെ.കെ. ഗൗരിക്കുട്ടിയമ്മയുടെയും മകള്‍. നിലംപേരൂരിലും കുറിച്ചിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം. 1967 ല്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജില്‍ നിന്ന് ഒന്നാം ക്ലാസ്സോടെ മലയാള സാഹിത്യത്തില്‍ എം. എ. ജയിച്ചു. വാഴൂര്‍ എന്‍. എസ്. എസ്. കോളേജില്‍ അധ്യാപികയായി. 1991 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും യു.ജി.സി. ഫെലോഷിപ്പോടു കൂടി പി.എച്ച്ഡി. ബിരുദം നേടി. കരമന എന്‍.എസ്.എസ്. കോളേജിലും അധ്യാപികയായിരുന്നു. കവിയായ പ്രൊഫ. തകഴി ശങ്കരനാരായണനാണ് ഭര്‍ത്താവ്.
കൃതികള്‍
'വയലാര്‍ രാമവര്‍മ്മ ഋതുഭേദങ്ങള്‍ക്കു വര്‍ണ്ണം പകര്‍ന്ന കവി' (1992),
എ. ആര്. രാജരാജവര്‍മ്മ മലയാളത്തിന്റെ രാജശില്പി' (1985
പുരസ്കാരം
കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചന്‍ സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട് (1986).
Leave a Reply Cancel reply